വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കോൺഗ്രസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽകുമാർ, കോൺഗ്രസ് വാമനപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ എന്നിവരെയാണ് ചോദ്യം ചെയ്തത്.
തേമ്പാംമൂട് ജംഗ്ഷനിൽ ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ.
പ്രതികൾ കൃത്യത്തിന് ശേഷം അനിൽകുമാർ, പുരുഷോത്തമൻ നായർ എന്നിവരെ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷ് കുമാർ പറഞ്ഞു.