വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല; അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി; പി​ന്നി​ൽ ക​ട​ബാ​ധ്യ​ത​ത​ന്നെ​യെ​ന്ന് പോ​ലീ​സ്

വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂട് കൂ​ട്ട​ക്കൊ​ല​യ്ക​ക്കു കാ​ര​ണം ക​ട​ബാ​ധ്യ​ത​യെ​ന്ന് ഉ​റ​പ്പി​ച്ച് പൊ​ലീ​സ്. കേ​സി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. കേ​സി​ലെ ഏ​ക​പ്ര​തി​യാ​യ അ​ഫാ​ന്‍റെ കു​ടും​ബ​ത്തി​ന് 48 ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ കു​റ്റ​പ​ത്രം ത​യാ​റാ​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ന്നു. അ​ടു​ത്ത​മാ​സ​ത്തോ​ടെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

കു​തി​ച്ചു​യ​ർ​ന്ന ക​ട​വും ക​ട​ക്കാ​ർ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലെ ദേ​ഷ്യ​വു​മാ​ണ് കൊ​ല​യു​ടെ കാ​ര​ണ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്നാ​യി 16 ല​ക്ഷം രൂ​പ​യും 17 ല​ക്ഷം രൂ​പ​യു​ടെ ഹൗ​സിം​ഗ് ലോ​ണും മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ പ​ഴ് സ​ണ​ൽ ലോ​ണും ഒ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ ബൈ​ക്ക് ലോ​ണും 10 ല​ക്ഷ​ത്തി​ന്‍റെ പ​ണ​യ​വു​മാ​യി​രുന്നു ​ക​ടം.

അ​മ്മ​യും വ​ല്ല്യ​മ്മ​യും സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളും കാ​മു​കി​യു​മ​ട​ക്കം ആ​റു പേ​രെ​യാ​ണ് അ​ഫാ​ൻ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. ക​ടം വീ​ട്ടാ​ൻ സ​ഹാ​യി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വ​ല്ല്യ​മ്മ, പി​തൃ​സ​ഹോ​ദ​ര​ൻ, ഇ​ദ്ദേ ഹ​ത്തി​ന്‍റെ ഭാ​ര്യ എ​ന്നി​വ​രെ കൊ​ന്ന​തെ​ന്നും പ​ണ​യം​വ​ച്ച സ്വ​ർ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണു കാ​മു​കി​യെ കൊ​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

പ​തി​ന​ഞ്ചു​പേ​രി​ൽ നി​ന്നാ​യാ​ണ് കു​ടും​ബം പ​ണം ക​ടം വാ​ങ്ങി​യി​രു​ന്ന​ത്. അ​ഫാ​ൻ ഏ​ക പ്ര​തി​യാ​യ കേ​സി​ൽ അ​മ്മ ഷെ​മീ​ന​യെ മു​ഖ്യ​സാ​ക്ഷി​യാ​ക്കും. കൊ​ല​യു​ടെ കാ​ര​ണം കൂ​ടാ​തെ സ​മ​യ​ക്ര​മ​വും പോ​ലീ​സ് ഉ​റ​പ്പി​ച്ചു. ഫെ​ബ്രു​വ​രി 24നു ​രാ​വി​ലെ 10.30ന് ​അ​മ്മ​യെ ആ​ക്ര​മി​ച്ചു, 11.30ന് ​വ​ല്യ​മ്മ​യേ​യും ഒ​ന്ന​ര​യ്ക്കും ര​ണ്ടി​നു​മി​ട​യി​ൽ പി​തൃ​സ​ഹോ​ദ​ര​നേ​യും ഭാ​ര്യ​യേ​യും കൊ​ന്നു.

പി​ന്നീ​ട് ബാ​റി​ൽ പോ​യി മ​ദ്യ​പി​ച്ച ശേ​ഷം വൈ​കു​ന്നേ​രം 4.15 ഓ​ടെ ഫ​ർ​സാ​ന​യേ​യും നാ​ലേ മു​ക്കാ​ലോ​ടെ അ​നി​യ​നേ​യും ആ​ക്ര​മി​ച്ചെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ.

Related posts

Leave a Comment