വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ സൂപ്പർ മാർക്കറ്റിൽ വൻ കവർച്ച . പണവും സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. സി.സി ക്യാമറയിൽ പതിഞ്ഞ ദ്യശ്യങ്ങൾ പോലീസ് പരിശോധിച്ചു. അന്വേഷണം ഊർജ്ജിതമാക്കി.
പ്രമുഖ ബിസിനസ് ഗ്രൂപ്പായ ധന്യയുടെ വെഞ്ഞാറമൂട് വയ്യേറ്റുള്ള സൂപ്പർ മാർക്കറ്റിലാണ് കവർച്ച തന്നത്. ഇന്നലെ ഹർത്താൽ പ്രമാണിച്ച് കട അവധിയായിരുന്നതിനാൽ 6 മണിക്ക് ശേഷം കട തുറന്നപ്പോഴാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വെഞ്ഞാറമൂട് പോലിസിൽ വിവരം അറിയിച്ചു. സർക്കിൾ ഇൻസ്പക്ടർ ആർ.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കടയുടെ ജനൽ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. സി.സിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ- രണ്ടു പേരാണ് മോഷ്ടാക്കൾ.
ഹർത്താലിന്റെ തലേ ദിവസം രാത്രി 11.30 ന് മോഷ്ടാക്കൾ കടയുടെ വലതു ഭാഗത്തുള്ള ഇരുമ്പ് ജന്നൽ അറുത്തുമാറ്റുകയും 2.30 ഓടെ ഒരാൾ തലമുടി കെട്ടി ഗ്ലൗസും ധരിച്ച് കടയ്ക്കുള്ളിൽ കടന്നു. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് പൂട്ടുകുത്തിതുറന്ന് പണം കവർന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിൽ സാധനങ്ങളും എടുത്ത് പൂലർച്ചെ 3.45 ഓടെ പുറത്തു കടന്നു. ഈ സമയം കൂടെയുണ്ടായിരുന്ന ആൾ സമീപത്തെ വീടിനു സമീപം കാവൽ നിൽക്കുകയായിരുന്നു.
അൻപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായും നഷ്ടപ്പെട്ട സാധനങ്ങളുടെ വില പരിശോധിച്ച ശേഷം മാത്രമേ അറിയാൻ കഴിയു എന്നും മാനേജർ പറഞ്ഞു. സി.സി ടി വി യിൽ നിന്നും മോഷ്ടാവിന്റെ ഏകദേശ രൂപം മനസിലായിട്ടുണ്ടെന്നും രാവിലെ വിരളടയാള വിധഗ്ദരും ഡോഗ് സ്കോഡും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും മെന്നും സി.ഐ.പറഞ്ഞു.