അ​ഫാ​ന്‍റെ  പെ​ൺ​സു​ഹൃ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ൽ; മു​ഖം അ​ടി​ച്ച് വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ 

തി​രു​വ​ന​ന്ത​പു​രം: അ​ഫാ​ന്‍റെ പെ​ൺ സു​ഹൃ​ത്ത് ഫ​ർ​സാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് വീ​ടി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ൽ. ത​ല​യ്ക്കും മു​ഖ​ത്തും അ​ടി​യേ​റ്റ് വി​കൃ​ത​മാ​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

കൊ​ല്ല​ത്ത് പി​ജി​ക്ക് പ​ഠി​ക്കു​ക​യാ​യി​രു​ന്ന മു​രു​ക്കോ​ണം സ്വ​ദേ​ശി​യാ​യ ഫ​ര്‍​സാ​ന ട്യൂ​ഷ​നു പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്.

പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​കാം അ​ഫാ​നോ​ടൊ​പ്പം ഫ​ർ​സാ​ന അ​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ് പോലീ​സി​ന്‍റെ പ്ര​ഥ​മി​ക നി​ഗ​മ​നം.

വീ​ട്ടി​ൽ വ​ച്ച് ഫ​ർ​സാ​ന​യു​മാ​യി അ​ഫാ​ൻ ത​ർ​ക്കി​ച്ച​താ​വാം ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. വി​വാ​ഹ​ത്തി​ന് സ​മ്മ​തം തേ​ടാ​നാ​ണ് അ​ഫാ​ൻ ഫ​ർ​സാ​ന​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Related posts

Leave a Comment