തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മൊബൈൽ ആപ്പുകൾ വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി. 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണ് തങ്ങൾക്കുള്ളതെന്നും ഷെമി പറയുന്നു.
അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു.എന്നാൽ വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും ഷെമി പറയുന്നു.
ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്.
അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഷെമി പറഞ്ഞു. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് അഫാനുണ്ടായിരുന്ന എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസം നിന്നതിനാണെന്നും ഷെമി പറഞ്ഞു.