തിരുവനന്തപുരം: മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ഷെമി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് ഇളയമകൻ അഫ്സാനെക്കുറിച്ച്. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു പറയുന്നു.
അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന് അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു.
ഷമിയുടെ തലയ്ക്ക് പിറകില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.