വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ കലാശിച്ച ഏറ്റുമുട്ടലിന് പിന്നിൽ ഗൂഢാലോചന സംശയിച്ച് പോലീസ്.
കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മിലടിപ്പിക്കാൻ ബോധപൂർവമുള്ള ശ്രമം നടന്നതായാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമാണ് പോലീസ് പുതിയ നിഗമനത്തിലേക്കു നീങ്ങുന്നത്.
കൊല്ലപ്പെട്ടവരുടെ സംഘത്തിലുള്ളവരുടെയും കൊലയാളി സംഘത്തിലുള്ളവരുടെയും കൈയിൽ ആയുധങ്ങളുണ്ടായിരുന്നു. ഏകപക്ഷീയമായ അക്രമമാണ് നടന്നതെങ്കിൽ ഇരു സംഘങ്ങളുടെയും കൈയിൽ എങ്ങനെയാണ് ആയുധങ്ങൾ വന്നത് എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
അക്രമത്തിന് തൊട്ടുമുന്പ് തേന്പാമൂട് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ രണ്ട ു തവണ വന്നു പോയ ഒരാളെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു. ഇയാളെ കണ്ടെ ത്തുന്നതിനുള്ള അന്വേഷണവും പോലീസ് ഉൗർജിതമാക്കി.
കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും അടങ്ങുന്ന സംഘം കന്യാകുളങ്ങര ജംഗ്ഷനിൽ നിന്ന് ആക്രമിക്കാൻ വരുന്നുണ്ടെ ന്ന് ആരോ ഒരാൾ കൊലയാളി സംഘത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞ പ്രതികളടങ്ങിയ സംഘം കൈയിൽ ആയുധങ്ങൾ കരുതി കാത്തിരുന്നു.
ഇതേസമയം തന്നെ സജീവിന്റെ നേതൃത്വത്തിലുളള സംഘം ആക്രമിക്കാൻ തയാറെടുത്തിരിക്കുകയാണെന്ന് മിഥിലാജിനും കൂട്ടർക്കും വിവരം കിട്ടി. രണ്ടു സംഘങ്ങൾക്കും ഈ വിവരം കൈമാറിയത് ഒരേ ആൾ തന്നെയാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ആക്രമണ ഭീതിയാണ് ഇരുസംഘങ്ങളും ആയുധങ്ങൾ കരുതാനുളള കാരണമെന്നും പോലീസ് അനുമാനിക്കുന്നു. കൊല്ലപ്പെട്ടവർക്ക് ഒപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരുടെയും പ്രതികളിൽ ചിലരുടെയും മൊഴികളും ഇത്തരമൊരു സാധ്യതയിലേക്ക് എത്തിച്ചേരുന്നതിലേക്ക് പോലീസിനെ നയിച്ചെന്നാണ് വിവരം.
ഇതിനായി ആക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുടെയെല്ലാം ടെലിഫോണ് രേഖകൾ വീണ്ടും വിശദമായി പരിശോധിക്കും. കൊലപാത കത്തിലേക്ക് നയിച്ച ഏറ്റുമുട്ടലിന് മുന്പ് സംശയാസ്പദമായി തേന്പാമൂട് ജംഗ്ഷനിൽ ബൈക്കിൽ എത്തിയ ആളാണ് ഈ നീക്കം നടത്തിയതെന്നും സംശയിക്കുന്നുണ്ട്.
ഇപ്പോൾ റിമാൻഡിൽ കഴിയുന്ന രണ്ട ു പ്രതികളെ വീണ്ട ും ചോദ്യം ചെയ്യുന്നതോടെ ഇയാളെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.