പഴയ തലമുറയുടെ നേരംപോക്കായിരുന്നു വെറ്റിലയും പാക്കും ചേർത്തുള്ള മുറുക്കാൻ. ആരോഗ്യത്തിന് ഹാനികരമാണെങ്കിലും പഴയ തലമുറ ഇപ്പോഴും ഈ ശീലം ഒഴിവാക്കിയിട്ടില്ല.
എന്നാൽ പുതിയ തലമുറയിലെ ചെറിയ വിഭാഗം ഇതിലും ഹാനികരമായ പാൻമസാലയ്ക്കൊപ്പമാണ്.
ഇപ്പോഴിത ഇന്ത്യയിലെ ആദ്യത്തെ പാന്‍ പാര്‍ലറായ യമുസ് പഞ്ചായത്തിലെ സ്വര്ണവെറ്റിലകൂട്ടാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
വെറ്റിലയില്‍ ചുണ്ണാമ്പ്, കരിങ്ങാലി, ഈന്തപ്പഴം, ഡെസിക്കേറ്റഡ് കോക്കനട്ട്, പെരുംജീരകം. സ്വീറ്റ് ചട്ണി, പനിനീര്‍പ്പൂവിതളും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം എന്നിവ വച്ച് മുകളിൽ ഫെററോ റോഷര്‍ ചോക്ലേറ്റിന്റെ പകുതിയും വച്ച് മടക്കി എടുക്കുന്നു.
തീര്‍ന്നില്ല ഒരു ചെറിയ സ്വര്‍ണഷീറ്റും വയ്ക്കുന്നതാണ് ഈ സ്വര്‍ണ വെറ്റിലകൂട്ട്. ഇൻസ്റ്റഗ്രാമിലെ വൈറലായ വീഡിയോയില്‍ ഒരു വനിതാജീവനക്കാരി പാനില്‍ ഓരോന്നായി നിറയ്ക്കുന്നതു കാണാം.
ഓരോന്നിന്റെയും ഗുണങ്ങളും അവര്‍ വിവരിക്കുന്നുണ്ട്. ചുണ്ണാമ്പ് കാത്സ്യം സമൃദ്ധമായ ചേരുവയാണെന്നാണ് ആദ്യം പറയുന്നത്.
ചുണ്ണാമ്പും കരിങ്ങാലിയും തൊണ്ടയുടെ ആരോഗ്യത്തിന് നല്ലതാണെന്നും അവര്‍ പറയുന്നു. പ്രത്യേകിച്ചും ഗായകര്‍ക്ക് സ്വരശുദ്ധിയുണ്ടാവാന് നല്ലതാണെന്നാണ് അവര്‍ പറയുന്നത്.
ഈന്തപ്പഴം പ്രകൃതിദത്തമായ പഞ്ചസാരയുടെ ശ്രോതസാണ് മാത്രമല്ല നാരുകളും ധാരാളം.
കോക്കനട്ട് പൗഡര്‍ നാരുകളും, വിറ്റാമിനുകളും, സിങ്ക്, മഗ്നീഷ്യം എന്നിവയാലും സമൃദ്ധമാണെന്നും പാന്‍ തയ്യാറാക്കിക്കൊണ്ട് അവര്‍ പറയുന്നു.
ഒരെണ്ണത്തിന്റെ വില തന്നെ 750 രൂപയാണ്. സ്വര്‍ണ ഷീറ്റില്ലാതെ വേണ്ടവര്‍ക്ക് 120 രൂപയ്ക്ക് പാന്‍ ലഭിക്കും.