
ആലപ്പുഴ: പോക്സോ കേസിൽ കുടുക്കി പ്രതിയാക്കി മാനേജ്മെന്റ്് സസ്പെൻഡ് ചെയ്ത നഗരത്തിലെ ഒരു സ്കൂളിലെ സംസ്കൃത അധ്യാപകൻ എസ്.
വേണുവിനെ സർവീസിൽ തിരിച്ചെടുക്കാത്ത മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് മാതൃകാ സംസ്കൃത പഠനകേന്ദ്രത്തിലെ പൂർവ വിദ്യാർഥികളും കുട്ടികളുടെ അമ്മമാരും പ്രതിഷേധവുമായി രംഗത്തെത്തി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ തിരിച്ചടുക്കാൻ മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പഠനകേന്ദ്രത്തിലെ പൂർവവിദ്യാർഥികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വ്യക്തി വിരോധം തീർക്കാനാണ് ഒരു അധ്യാപകനോട് ക്രൂരമായ സമീപനം സ്വീകരിച്ചതെന്നാണ് പൂർവ വിദ്യാർഥികളുടെ ആരോപണം.
കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതി നാൽ വിധി എന്തുതന്നെ ആയാലും നിലവിലെ ഉത്തരവ് അനുസരിച്ച് വേണുവിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് പൂർവവിദ്യാർഥികളായ എൻ. രമേശൻ, ശാന്ത ഗോപിനാഥ്, ടോണി, കെ.പി.സി. നായർ, എൻ. ഗോപിനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.