100 വർഷമായിഒ​രു വീ​ടും അ​വി​ടൊ​രു മു​ത്ത​ശ്ശി​യും; ഒരു വയോജന ദിനം കൂടി കടന്നുപോകുമ്പോൾ തന്‍റെ ആരോഗ്യ രഹസ്യം തുറന്ന് പറഞ്ഞ് വെ​റ

 

ഇ​ന്ന് ലോ​ക വ​യോ​ജ​ന​ദി​ന​മാ​ണ്. 100 വ​ർ​ഷ​മാ​യി ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന യു​കെ സ്വ​ദേ​ശി​നി​യാ​യ വെ​റ ബ​ണ്ടിം​ഗി​നെ പ​രി​ച​യ​പ്പെ​ട്ടാ​ലോ? 1921 മു​ത​ൽ വെ​റ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണു​ള്ള​ത്.

വെ​റ​യ്ക്ക് ആ​റു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ്അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ ബോ​ബും റോ​സ്മേ​രി​യും ലേ​ക് ഡി​സ്ട്രി​ക്റ്റ് ഈ ​വാ​ട​ക വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ 100 വ​ർ​ഷ​മാ​യി വെ​റ ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ 22നാ​യി​രു​ന്നു വെ​റ​യു​ടെ നൂ​റാം ജ​ന്മ​ദി​നം. നാ​ല് വി​വാ​ഹ ആ​ലോ​ച​ന​ക​ൾ വ​ന്നെ​ങ്കി​ലും വെ​റ അ​തി​നൊ​ന്നും ത​യാ​റാ​യി​ല്ല.

സ​ഹോ​ദ​രി മേ​രി​യും സ​ഹോ​ദ​ര​ൻ റി​ച്ചാ​ർ​ഡും പു​റ​ത്തു​പോ​കു​മ്പോ​ൾ അ​മ്മ​യെ​യും അ​ച്ഛ​നെ​യും പ​രി​പാ​ലി​ക്കാ​മു​ള്ള ചു​മ​ത​ല ത​നി​ക്കാ​യി​രു​ന്നു​വെ​ന്ന് വെ​റ പ​റ​യു​ന്നു.

വെ​റ​യു​ടെ കി​ട​പ്പു​മു​റി ഒ​ന്നാം നി​ല​യി​ലും ബാ​ത്ത്റൂം ര​ണ്ടാം നി​ല​യി​ലു​മാ​ണ്. പ​ക്ഷേ അ​തൊ​ന്നും അ​വ​ർ​ക്ക് പ്ര​ശ്ന​മ​ല്ല. ഒ​രി​ക്ക​ലും പു​ക​വ​ലി​ക്കു​ക​യോ മ​ദ്യ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലാ​ത്ത​താ​ണ് ത​ന്‍റെ ആ​രോ​ഗ്യ​ത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്ന് വെ​റ വെ​ളി​പ്പെ​ടു​ത്തു​ന്നു.

എ​നി​ക്ക് മ​റ്റൊ​രി​ട​ത്തും ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. 100 വ​ർ​ഷ​മാ​യി ഇ​വി​ടെ താ​മ​സി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ താ​ൻ ഭാ​ഗ്യ​വ​തി​യാ​ണെ​ന്ന് വെ​റ പ​റ​യു​ന്നു.

Related posts

Leave a Comment