ന്യൂയോർക്ക്: ബിസിനസ് അക്കൗണ്ടുകൾക്കു വെരിഫൈഡ് ബാഡ്ജുമായി വാട്സ് ആപ്. പച്ചനിറത്തിലുള്ള ബാഡ്ജ് ആണ് വാട്ട്സ് ആപ് ഒരുക്കിയിരിക്കുന്നത്. വാട്ട്സ് ആപ് മുഖേനയുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പ്രചാരണത്തിനു പുതിയ സംവിധാനം പ്രയോജനകരമാകുമെന്നാണു വിലയിരുത്തൽ. ബാഡ്ജ് ലഭിച്ചിട്ടുള്ള അക്കൗണ്ടുകളിൽനിന്നു വരുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യാനാകാത്ത തരത്തിലാണു പുതിയ ക്രമീകരണം.
ഈ ആക്കൗണ്ടുമായി ചാറ്റിംഗ് നടത്തുന്നവർക്കു പ്രത്യേക നോട്ടിഫിക്കേഷനും വാട്ട്സ് ആപ് ഒരുക്കിയിട്ടുണ്ട്. വാട്ട്സ് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന സേവനം നിലവിൽ ഏതാനും രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ.