മറയൂർ: കൊറോണ വൈറസ് രൂപത്തിൽ ഹെൽമെറ്റ് ധരിച്ച് തമിഴ്നാട് വില്ലിവാക്കം പോലീസ് ഇൻസ്പെക്ടർ രജീഷ് ബാബു വ്യത്യസ്തമായ അവബോധം വളർത്തുന്നു.
കൊറോണ വൈറസ് പടരാതിരിക്കാൻ രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യമായി നിരോധനം ലംഘിക്കുന്നവർക്കെതിരേ പോലീസ് നടപടിയെടുക്കുന്നുണ്ടെങ്കിലും ഒരു കാരണവുമില്ലാതെ വാഹനങ്ങളിൽ കറങ്ങി നടക്കുന്നവരിൽ അവബോധം വളർത്താനാണ് ഇത്തരത്തിൽ ഹെൽമെറ്റ് ഉണ്ടാക്കി ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഹെൽമറ്റിൽ പേപ്പർ ഉപയോഗിച്ച് കൊറോണ വൈറസ് രൂപം ഉണ്ടാക്കിയശേഷം പെയിന്റിംഗ് നടത്തുകയായിരുന്നു. ഹെൽമറ്റ് കൊറോണ വൈറസ് രൂപത്തിൽ കാണുന്ന ജനങ്ങളിൽ ഭീതിയും ആശങ്കയും ജനിപ്പിക്കുന്നതായും ഇൻസ്പെക്ടർ പറഞ്ഞു.