കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് വെർണയുടെ ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി. ആയിരം വാഹനങ്ങളാണ് ഹ്യുണ്ടായ് ആനിവേഴ്സറി എഡിഷനായി പുറത്തിറക്കിയിട്ടുള്ളത്.
ഇന്ത്യയിൽ 52,482 കാറുകളും അന്താരാഷ്ട്ര തലത്തിൽ 27,126 കാറുകളും വെർണ വിറ്റഴിച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ വൈ.കെ. കു പറഞ്ഞു.
ഡിസ്ക് പ്ലേറ്റ്, ബ്ലാക്ക് റിയർ വ്യൂ മിറർ, വയർലെസ് ചാർജിംഗ്, സണ്‍ റൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയാണ് പുതിയ വെർണയുടെ പ്രത്യേകതകൾ. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും ഡീസൽ, പെട്രോൾ വേരിയന്റുകളിലും വാഹനം ലഭ്യമാണ്.