കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ രണ്ടാം വർഷ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന് ആത്മഹത്യചെയ്തസംഭവത്തില് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാർഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്നായിരുന്നു ഒളിവിലുള്ള പ്രതി സിൻജോ ജോൺസന്റെ മുന്നറിയിപ്പ് എന്നു പോലീസ് പറഞ്ഞു.
ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ ചെയ്തത്. 130 ഓളം വിദ്യാര്‍ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിന്നു. ഒരാൾ പോലും അക്രമം തടയാൻ ചെന്നില്ല, ഇത് സിദ്ധാർഥനെ തളർത്തി. അടുത്ത സുഹൃത്തുക്കൾപോലും സിദ്ധാർഥനെ രക്ഷിക്കാൻ നോക്കിയില്ല. സിദ്ധാർഥനെ മർദിക്കുന്നതിന് മുൻപ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ 12 പേരെ കോളജില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായതിനാല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം കേസിലുണ്ട്.
ഫെബ്രുവരി 15ന് വീട്ടിലേക്ക് പോയ സിദ്ധാർഥനെ വിളിച്ചു വരുത്തിയ സഹപാഠിയും സിദ്ധാർഥന്റെ സുഹൃത്തുമായ രഹൻ ബിനോയ് ഉൾപ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു. രഹനെ വിശ്വസിച്ച് കാമ്പസിലേക്ക് തിരിച്ചെത്തിയ വിദ്യാർഥിയെ എസ്എഫ് ഐ നേതാക്കൾ ഉൾപ്പെടെ സംഘം ചേർന്ന് മര്‍ദിച്ചു. വളരെ ക്രൂരമായി രണ്ടു ബെൽറ്റുകൊണ്ട് രാഹുലിനെ മർദിക്കുകയായിരുന്നുവത്രേ. ഹോസ്റ്റ ലിലെ വിദ്യാർഥി കളെ എല്ലാം വിളി ച്ചുവരുത്തി അവരുടെ മുന്നി ലിട്ടായിരുന്നു മർദനം. തുടർന്ന് ഈ വിവരം പുറത്തറിഞ്ഞാൽ കൊന്നു കളയുമെന്ന് വിദ്യാർഥികളെ ഭീഷണിപ്പെ ടുത്തി.
കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് സിദ്ധാർഥനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ലോക പ്രണയദിനത്തിൽ കാന്പസിലുണ്ടായ ചില വിഷയങ്ങളാണ് സിദ്ധാർഥനോടുള്ള സീനിയർ വിദ്യാർഥികളുടെ വിരോധത്തിനു കാരണമായത്.
കേസിൽ സീനിയർ വിദ്യാർഥികളായ ആറു പേരാണ് ഇതുവരെ അറസ്റ്റിലായത്. തിരുവനന്തപുരം പാലക്കണ്ടിയിൽ രെഹാൻ ബിനോയ്(20), കൊഞ്ചിറവിള വിജയമ്മ നിവാസിൽ എസ്.ഡി. ആകാശ് (22), നന്ദിയോട് ശ്രീനിലയം ആർ.ഡി. ശ്രീഹരി(23), ഇടുക്കി രാമക്കൽ മേട് പഴയടത്ത് വീട്ടിൽ എസ്. അഭിഷേക്(23), തൊടുപുഴ മുതലക്കോടം തുറക്കൽ പുത്തൻപുരയിൽ ഡോണ്‍സ് ഡായ് (23), ബത്തേരി ചുങ്കം തെന്നിക്കോട് ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരെയാണ് ഡിവൈഎസ്പി ടി.എൻ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയത്. റാംഗിംഗ്, തടഞ്ഞുവയ്ക്കൽ, സംഘംചേർന്നു മർദനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾക്കാണ് വിദ്യാർഥികൾക്കെതിരേ കേസ്.