രജനികാന്തിനൊപ്പം ഫഹദ് ഫാസിലും; വേട്ടയൻ ലൊക്കേഷൻ ദൃശ്യങ്ങൾ പുറത്ത്

ര​ജ​നി​കാ​ന്തും ഫ​ഹ​ദ് ഫാ​സി​ലും ഒ​ന്നി​ച്ചെ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് വേ​ട്ട​യാ​ൻ. ചിത്രീകരണം പുരോഗമിക്കുന്ന  ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചി​ത്ര​ത്തി​ന്‍റെെ സെ​റ്റി​ലെ ഏ​താ​നും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഫഹദ് ഫാസിലുമായുള്ള രജനികാന്തിന്‍റെ കോമ്പിനേഷൻ സീൻ ദൃശ്യങ്ങളാണ് ചോർന്നത്.  

വീ​ഡി​യോ​യി​ൽ ര​ജ​നി​കാ​ന്തും ഫ​ഹ​ദ് ഫാ​സി​ലും ഒ​രു കൂ​ട്ടം ആ​ളു​ക​ളോ​ട് സം​സാ​രി​ക്കു​ന്നു. ര​ജ​നി​കാ​ന്ത് ഫോ​ർ​മ​ൽ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഫ​ഹ​ദ് നീ​ല നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റും ധ​രി​ച്ച് സ്ലിം​ഗ് ബാ​ഗു​മാ​യി നി​ൽ​ക്കു​ന്ന​ത് ​കാണാം. നേരത്തെ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടേയും ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

അ​തേ​സ​മ​യം, ബോ​ക്സോ​ഫീ​സ് വി​ജ​യ​മാ​യ ജ​യി​ല​റി​ലാ​ണ് ര​ജ​നി​കാ​ന്ത് അ​വ​സാ​ന​മാ​യി വെ​ള്ളി​ത്തി​ര​യി​ൽ അ​ഭി​ന​യി​ച്ച​ത്. ര​ജ​നി​കാ​ന്തി​നെ കൂ​ടാ​തെ വി​നാ​യ​ക​ൻ, ത​മ​ന്ന ഭാ​ട്ടി​യ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. മാ​മ​ന്ന​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

 

Related posts

Leave a Comment