കൊച്ചി: കോവളം എംഎൽഎ എം. വിൻസെന്റിനെതിരേ പരാതി നൽകുന്നതിൽനിന്നു വീട്ടമ്മയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി വീട്ടമ്മയുടെ സഹോദരിയും ഭർത്താവും ഹൈക്കോടതിയിൽ ഹർജി നൽകി. തന്നെ പിന്തിരിപ്പിക്കാൻ സഹോദരി ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന വീട്ടമ്മയുടെ പരാതിയിലാണു പോലീസ് കേസെടുത്തിരിക്കുന്നത്.
ഇപ്പോൾ എംഎൽഎയ്ക്കെതിരേയുള്ള ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും വാസ്തവവിരുദ്ധമാണെന്നും ഹർജിക്കാരി പറയുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഇരുവരും ഹർജിയിൽ പറയുന്നത്.