കോട്ടയം: പരിപ്പിലേക്കുള്ള രാത്രി ബസ് സർവീസ് നടത്താൻ കളക്ടർ കനിയുമോ എന്നാണറിയേണ്ടത്. ഇതിനായി ഒരു വീട്ടമ്മ പരാതി നല്കി കാത്തിരിക്കുകയാണ്. രാത്രി 8.25 മുതൽ ഒൻപത് മണിവരെ അഞ്ചു സർവീസുകളാണ് പരിപ്പിലേക്കുള്ളത്. എന്നാൽ ആരും രാത്രി സർവീസ് നടത്തുന്നില്ല എന്നാണ് പരാതി. ]
മോട്ടോർ വാഹന വകുപ്പിന് പരാതി നല്കിയാൽ അവർ ബസുടമകളെ അറിയിച്ച് ഒന്നോ രണ്ടോ ദിവസത്തേക്ക് രാത്രി സർവീസ് നടത്താൻ നിർദേശം നല്‍കുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. അതിനാൽ ജില്ലാ കളക്ടർ ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ രാത്രിയിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. രാത്രി എട്ടിനു ശേഷം സർവീസ് നടത്താത്ത സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും ബസുടമകളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നുമാണ് ആവശ്യം.