
കമല്ഹാസന് നായകനായ വേട്ടയാട് വിളയാട് എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഗൗതം മേനോനാണ് സിനിമയുടെ രണ്ടാം ഭാഗവുമൊരുക്കുന്നത്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. അനുഷ്ക്ക ഷെട്ടിയാകും സിനിമയില്‍ നായികയെന്നും അറിയാന്‍ സാധിക്കുന്നു.
2006ല്‍ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന സിനിമയില്‍ ഡിസിപി രാഘവന് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് കമല്ഹാസന് അവതരിപ്പിച്ചത്. കമാലിനി മുഖര്‍ജി, ജ്യോതിക എന്നിവരായിരുന്നു സിനിമയിലെ നായികമാര്‍.