ഏറ്റുമാനൂർ: വെട്ടിമുകൾ ജംഗ്ഷനിലെ ഹോട്ടലും അതിനോടു ചേർന്നുള്ള വീടും അടിച്ചുതകർത്തത് പ്രദേശത്ത് പുതുതായി രൂപം കൊണ്ട ഗുണ്ടാ സംഘമെന്ന് പോലീസ്. അക്രമി സംഘത്തിൽ പ്രായപൂർത്തിയാകാത്തവർ വരെയുണ്ട്. മറ്റു ഗുണ്ടാ സംഘങ്ങളെ പോലെ ഒളിവിൽ പോകാനുള്ള ബന്ധങ്ങൾ ഇവർക്കിപ്പോഴില്ല. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് പുതിയ ഗുണ്ടാ സംഘം. ഇവരിൽ പലരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ പലരും പ്രദേശവാസികളായതിനാൽ ഉടൻ തന്നെ പിടിയിലാകുമെന്നാണ് സൂചന. ഇന്നലെ രാത്രി 10.30നാണു വെട്ടിമുകൾ കോഴിമുളേളാരം ഷൈൻ ജോസഫിന്റെ ഹോട്ടലും അതിനോടു ചേർന്നുള്ള വീടും അക്രമി സംഘം അടിച്ചു തകർത്തത്. കഴിഞ്ഞയാഴ്ച അക്രമി സംഘത്തിൽപ്പെട്ട ചിലരുമായി ഹോട്ടലിൽ വച്ച് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാ സംഘം സംഘടിച്ചെത്തി അക്രമണം നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഹോട്ടലിലെ ഉപകരണങ്ങളും ഫർണീച്ചറുകളും വീടിന്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയവരെയും ഇവർ … Continue reading വെട്ടിമുകൾ ജംഗ്ഷനിൽ പുതിയ ഗുണ്ടാ സംഘം ! സംഘത്തിൽ പ്രായപൂർത്തിയാവാത്തവരും; പുറത്തിറങ്ങാനാവാതെ നാട്ടുകാർ ഭീതിയൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed