തിരുവനന്തപുരം: ഫറൂഖ് കോളജ് അധ്യാപകൻ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം കെ.എം.ഷാജി ഉന്നയിച്ച ചോദ്യത്തിന് മന്ത്രി എ.കെ.ബാലനാണ് നിയമസഭയിൽ മറുപടി നൽകിയത്.
വത്തക്ക പരാമർശത്തിന്റെ പേരിൽ അധ്യാപകനെതിരേ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം പൂർത്തിയായ ശേഷമേ സർക്കാർ നടപടിയുണ്ടാകൂ എന്നും കേസെടുത്തെങ്കിലും അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.