വി​എ​ഫ്പി​സി​കെ കു​ടി​ശി​ക​ന​ൽ​കി​യി​ല്ല; വെ​ട്ടി​ലാ​യി ക​ർ​ഷ​ക​ർ; ന​ൽ​കാ​നു​ള്ള​ത് അ​ഞ്ചു​കോ​ടി

തൊ​ടു​പു​ഴ: പ​ച്ച​ക്കറികൃ​ഷി വ്യാ​പ​ന​ത്തി​നാ​യി വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. സ​ബ്സി​ഡി​യും ബോ​ണ​സു​മാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് വി​എ​ഫ്പി​സി​കെ ന​ൽ​കാ​നു​ള്ള​ത്.

വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നും സ​ബ്സി​ഡി​ക്കു​മു​ള്ള പ​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് പ​ണം ന​ൽ​കാ​ൻ വൈ​കു​ന്ന​ത്. 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് കോ​ടി​യോ​ളം ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ടെ​ന്ന് വി​എ​ഫ്പി​സി​കെ ക​ണ്‍​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വി​എ​ഫ്പി​സി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ലാ​കെ 19 ക​ർ​ഷ​ക വി​പ​ണി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​ർ ഇ​തി​നു കീ​ഴി​ലാ​യി പ​ച്ച​ക്കറികൃ​ഷി ന​ട​ത്തി ഉ​ത്പ​ന്നം വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു​ണ്ട്.

പ​ല​രും വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ന്തം സ്ഥ​ല​ത്തും പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലും കൃ​ഷി ചെ​യ്യു​ന്ന​ത്. വാ​ഴ​ക്കു​ല​ക​ൾ, പ​യ​ർ, പാ​വ​ൽ, പ​ട​വ​ലം ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളും ക​ർ​ഷ​ക​ർ വ്യാ​പ​ക​മാ​യി വി​പ​ണി​ക​ളി​ലെ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. ക​ർ​ഷ​ക​ർ ത​ന്നെ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ത്തി​നു വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നാ​ൽ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ന​ൽ​കി​യ 100 കോ​ടി പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​മാ​ക്കി​യാ​ണ് വി​എ​ഫ്പി​സി​കെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​തി​ൽ 20 കോ​ടി സ​ർ​ക്കാ​ർ വ​ക​മാ​റ്റി കേ​ര​ള അ​ഗ്രി ബി​സി​ന​സ് ക​ന്പ​നി​യ്ക്ക് ന​ൽ​കി. കേ​ര​ളം പ​ഴം -പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​യി​ൽ എ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​എ​ഫ്പി​സി​കെ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്.

50 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്തു വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കൃ​ഷി​ക്കും വി​പ​ണ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കേ​ണ്ട വി​എ​ഫ്പി​സി​കെ ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു സ​ഹാ​യ​വും ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. 2023 മു​ത​ൽ സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ വി​എ​ഫ്പി​സി​കെ​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി.

എ​ന്നാ​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കൊ​ടു​ക്കാ​നു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭ്യ​മാ​കു​ന്ന​ത​നു​സ​രി​ച്ച് ഫ​ണ്ടു​ക​ൾ പാ​സാ​കു​ന്നു​ണ്ടെ​ന്ന് വി​എ​ഫ്പി​സി​കെ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​പ​ണി​യി​ൽ പു​രോ​ഗ​തി​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ 15 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള​തെ​ന്നാ​ണ് ക​ണ​ക്ക്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണം കൊ​ടു​ത്ത് തീ​ർ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും വി​എ​ഫ്പി​സി​കെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഉ​പ​രോ​ധസ​മ​രം ന​ട​ത്തും:ക​ണ്‍​സോ​ർ​ഷ്യം
തൊടുപുഴ: കു​ടി​ശി​ക വ​രു​ത്തി​യ തു​ക ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​എ​ഫ്പി​സി​കെ ക​ണ്‍​സോ​ർ​ഷ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​അ​ടി​മാ​ലി​യി​ലെ ജി​ല്ലാ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ര​ണ്ടാം ഘ​ട്ട​മാ​യി ഡി​സം​ബ​ർ 10ന് ​കാ​ക്ക​നാ​ട്ടു​ള്ള വി​എ​ഫ്പി​സി​കെ ഹെ​ഡ് ഓ​ഫീ​സും ഉ​പ​രോ​ധി​ക്കും. ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മ​ല്ലാ​തെ​യാ​ണ് വി​എ​ഫ്പി​സി​കെ​യു​ടെ പ്ര​വ​ർ​ത്ത​നം. വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തും നി​ല​വി​ലു​ള്ള​വ​ർ​ക്ക് കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽ​കാ​ത്ത​തും സ്ഥാ​പ​ന​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്.

ക​ർ​ഷ​ക​രോ​ട് യാ​തൊ​രു പ്ര​തി​ബ​ദ്ധ​ത​യു​മി​ല്ലാ​ത്ത സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച​യാ​ളാ​ണ് ഇ​പ്പോ​ഴും വി​എ​ഫ്പി​സി​കെ​യു​ടെ സി​ഇ​ഒ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്‍​സോ​ർ​ഷ്യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രി ത​റ​യ​ത്ത്, ചാ​ക്കോ ജോ​സ​ഫ്, സ​ണ്ണി തോ​മ​സ്, സി​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment