കൊയിലാണ്ടി: മുൻ സിപിഎം ഏരിയാ സെക്രട്ടറി യൂത്ത് കോൺഗ്രസ് വേദിയിൽ.
പരിസ്ഥിതി ദിനത്തിൽ തലമുറയ്ക്കായി എന്ന ക്യാമ്പയിന്റെ ഭാഗമായി മുത്താമ്പി പുഴയോരത്ത് വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചും പുഴ ശുചീകരിച്ചും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് പരിസ്ഥിതി പ്രവർത്തകനും സിപിഎം മുൻ ഏരിയാ സെക്രട്ടറിയുമായ എൻ.വി. ബാലകൃഷ്ണൻ വൃക്ഷത്തെെ നട്ട് ഉദ്ഘാടനം ചെയ്തത്.
എന്നാൽ സിപിഎമ്മിന്റെ നിരവധി വർഗസംഘടനകൾ പരിസ്ഥിതി ദിനത്തിൽ നിരവധി ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ. ശീതൾ രാജ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. പി. പ്രഭാകരൻ, രജീഷ് വെങ്ങളത്ത് കണ്ടി, എം. കെ.സായീഷ്, റാഷിദ് മുത്താമ്പി, നിതിൻ തിരുവങ്ങൂർ, നിതിൻ നടേരി, നീരജ് ലാൽ, ഷിജീഷ് തുവ്വക്കോട്, അഖിൽ രാജ് മരളൂർ എന്നിവർ സംസാരിച്ചു.
അഖിൽ രാജ് മേരക്കാട്ട്, റൗഫ് ചെങ്ങോട്ടുകാവ്, എം.കെ. ജാസിം, എം.എം.ആദിൽ, മുഹമ്മദ് നിഹാൽ, എം. കെ.മുബഷിർ, എം.എം.ആഷിഖ്, ഫമീസ് മുത്താമ്പി എന്നിവർ നേതൃത്വം നൽകി.