ഭാര്യമാരെക്കുറിച്ചുള്ള പരാതികള്‍ പറയുന്ന ഭര്ത്താക്കന്മാരെയാണ് പൊതുവെ കാണാറ്. എന്നാല്‍ ഇതാ തന്റെ ഭര്‍ത്താവിനെക്കൊണ്ട് മടുത്തു എന്നും പറഞ്ഞ് ഒരു ഭാര്യ എത്തിയിരിക്കുകയാണ്.
തൊഴില്‍ രഹിതന്, മടിയന്‍
തന്റെ ഭര്‍ത്താവ് ഒരു തൊഴില്‍ രഹിതനും മടിയനുമാണെന്നാണ് ഈ ഭാര്യ പറയുന്നത്. ഭര്‍ത്താവിന് ജോലിയില്ലാത്തതുകൊണ്ട് ഈ ഭാര്യയാണ് ജോലിക്കു പോകുന്നതും വീട്ടിലെ ചെലവുകള്‍ നോക്കുന്നതും.
പണിയെടുക്കാം പക്ഷേ,
എന്തെങ്കിലും ഒരു ജോലി ചെയ്യാന്‍ പറഞ്ഞാല്‍ ഭര്‍ത്താവിന് പ്രതിഫലമായി വീഡിയോ ഗെയിം കളിക്കാനുള്ള ഇന്റര്‍നെറ്റ് നല്‍കണം.
27 വയസുള്ളപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടു മുട്ടുന്നത്. അന്ന് ഇയാള്‍ പഠിക്കാന്‍ അതീവതാല്പര്യമുള്ളയാളായിരുന്നു.
അതു കണ്ടപ്പോള്‍ യുവതി കരുതി പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങുമെന്ന്.പക്ഷേ, അത് വെറുതെയായിരുന്നുവെന്നും മാത്രം.
പഠനം കഴിഞ്ഞതോടെ ജോലിക്കൊന്നും ശ്രമിച്ചില്ല.അന്നുമുതല്‍ വീട്ടിലിരുപ്പും വീഡിയോ ഗെയിം കളിയുമാണ്.
മറന്നു പോയി
ഭാര്യ രാവിലെ ജോലിക്ക് പോകുമ്പോള്‍, തുണി അലക്കണം, വെയ്സ്റ്റ് കൊണ്ടുപോയി കളയണം,പാത്രം കഴുകണം തുടങ്ങിയ ജോലികള്‍ ഏല്‍പ്പിച്ചിട്ടാണ് പോകുന്നത്.
പക്ഷേ, ഭാര്യ തിരിച്ചു വരുമ്പോഴും ജോലികളൊന്നും ചെയ്തിട്ടുണ്ടാകില്ല. എന്താണ് ഒന്നും ചെയ്യാത്തത് എന്നു ചോദിച്ചാല്‍ മറന്നു പോയി എന്നൊരു ഉത്തരവും നല്‍കും.
കുട്ടികളെക്കാള്‍ കഷ്ടമായ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം അര്‍ഥ ശൂന്യമാണെന്നാണ് യുവതിയുടെ അഭിപ്രായം.
ഭാര്യയാണ് ഇന്റര്‍നെറ്റിനുള്ള പണം മുടുക്കുന്നത്. അത് പതിയെ അങ്ങ് നിര്‍ത്തലാക്കിയാലോ എന്ന ആലോചനയിലാണ് ഈ യുവതി.