കൊല്ലം :പഴയകാല നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടിൽ ഒതുങ്ങുന്നതായിരുന്നില്ലെന്നും ദൗർഭാഗ്യവശാൽ ചില കേന്ദ്രങ്ങൾ നവോത്ഥാനത്തിന്റെ പേരിൽ ജാതിമത വിഭാഗീയതകൾ വളർത്തുവാൻ ശ്രമിക്കുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.
1930 കാലഘട്ടങ്ങളിൽ തന്നെ കേരളത്തിൽ സവർണ അവർണ വ്യത്യാസങ്ങൾ കുഴിച്ചു മൂടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ നേതൃത്വം വഹിച്ചിരുന്ന പി എസ് രാജേന്ദ്രന്റെ നാലാംചരമ വാർഷികത്തോടനുബന്ധിച്ച് പി എസ് രാജേന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി രാമഭദ്രൻ, എസ് സുവർണകുമാർ, ആർ കെ ശശിധരൻപിള്ള, പ്രൊഫ. ജി മോഹൻദാസ്, എൻ മോഹനൻ, എസ് ശ്രീകുമാർ, ആദിക്കാട് മധു, മംഗലത്ത് രാഘവൻ, മുഖത്തല സുഗതൻ , എം എം സഞ്ജീവ് കുമാർ , പട്ടത്താനം ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.