ഗുരുവായൂർ: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ സുരക്ഷ കർശനമാക്കി.അഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ 1500പോലീസുകാർ സുരക്ഷാ ജോലിക്കായി ഉണ്ടാകും.ഐജി എം.ആർ.അജിത്കുമാറിനാണ് സുരക്ഷ ചുമതല.ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ ഇന്നലെ ക്ഷേത്രവും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി.
ഇന്ന്മുതൽ സുരക്ഷ പരിശോധന കൂടതൽ ശക്തമാക്കും.ലോഡ്ജുകൾ, ബസ്റ്റാന്റുകൾ തുടങ്ങി മുഴുവൻ സ്ഥലങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാകും.സുരക്ഷയുടെ ഭാഗമായി കൂടുതൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.അരിയന്നൂർ മുതൽ ഗുരുവായൂർവരെയുള്ള റോഡിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നുണ്ട്.
സുരക്ഷയുടെ ഭാഗമായി ഞായറാഴ്ച സന്ദർശനത്തിന്റെ റിഹേഴ്സൽ നടത്തും.തിങ്കളാഴ്ച ഉച്ചക്ക് 12ന് ഉപരാഷ്ടപതി ശ്രീകൃഷ്ണകോളജിലെ ഹെലിപ്പാഡിൽ ഇറങ്ങും.തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയശേഷം ഉച്ചക്ക് ഒന്നിന് ദർശനം നടത്തും.ദർശന സമയത്ത് ഭ്കതർക്ക് നിയന്ത്രണം ഏർപ്പെടുത്തും.
ഉച്ചതിരിഞ്ഞ് 3.30ന് പൂന്താനം ഓഡിറ്റോറിയത്തിൽ അഷ്ടപദിയാട്ടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചശേഷമാണ് ഉപരാഷ്ടപതി മടങ്ങുക.