കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും വിധേയരായവര്‍ക്കും സര്‍ക്കാറിന്റെ കരുതല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം 12,91,38,042 രൂപയാണ് അനുവദിച്ചത്.
സംസ്ഥാനത്തിനകത്ത് നടന്ന കുറ്റകൃത്യങ്ങളില്‍പെട്ട ഇരകളായ സ്ത്രീകളും കുട്ടികളുമുള്പ്പെടെയുള്ളവര്ക്കും ആശ്രിതര്‍ക്കുമാണ് നഷ്ടപരിഹാരമായി കോടികള്‍ സര്‍ക്കാര്‍ അനുവദിച്ചത്.
ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം നല്‍കിയത് പോക്സോ കേസിലെ ഇരകള്‍ക്കും ആശ്രിതര്‍ക്കുമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 63180000 രൂപയാണ് നല്‍കിയത്.
2016-17 ല്‍ 10922000 ഉം 2017-18 വര്‍ഷത്തില്‍ 1533000 ഉം തൊട്ടടുത്ത വര്‍ഷം 11405000 രൂപയും 2019-20 -ല്‍ 19185000 ഉം 2020-21 ല്‍ 20135000 രൂപയുമാണ് അനുവദിച്ചത്.
മാനഭംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 9045000 രൂപയായിരുന്നു അനുവദിച്ചത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ 2016-17, 2017-18 കാലഘട്ടത്തില്‍ 300000 രൂപ വീതമായിരുന്നു നല്‍കിയത്. 2018-19 ല്‍ 650000 ഉം 2019-20 ല്‍ 1950000 ഉം 2020-21 ല്‍ 5845000 ആയി ഉയര്‍ന്നു.
ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് 2000000 രൂപയാണ് ഇരകള്‍ക്കും ആശ്രിതര്‍ക്കുമാണ് ലഭിച്ചത്. ആദ്യവര്‍ഷം 600000 ഉം തൊട്ടടുത്ത വര്‍ഷം 700000 രൂപയും 2018-19 ലും 2020-21 ലും 200000 രൂപ വീതവുമാണ് അനുവദിച്ചത്.
വാഹനാപകടവുമായി ബന്ധപ്പെട്ട് 14863042 രൂപയും അനുവദിച്ചിട്ടുണ്ട്.