നീലച്ചിത്രങ്ങള്‍ ലോകത്തിന് തന്നെ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് . ഇവയില്‍ കാണുന്ന പല ലൈംഗികവൈകൃതങ്ങളും കുടുംബജീവിതം തന്നെ താറുമാറാക്കുന്ന സ്ഥിതിയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപകപ്രചാരണത്തോടെ ആരുടെയും വിരല്‍ത്തുമ്പില്‍ നീലച്ചിത്രങ്ങള്‍ ലഭിക്കുമെന്ന സ്ഥിതിയായി. പോണോഗ്രാഫി ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബ്രിട്ടന്‍. പോണോഗ്രാഫി മരണഹേതുവാകുന്ന സംഭവങ്ങള്‍ ബ്രിട്ടനില്‍ അനുദിനം വര്‍ദ്ധിക്കുകയാണ്.
നീലച്ചിത്രത്തിന്റെ വലയത്തില്‍ പെട്ട് അഞ്ചു വയസുകാരി മുതല്‍ 31 കാരി വരെയുള്ള ആറ് ബ്രിട്ടീഷ് വനിതകള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത് ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. പോണ്‍ വീഡിയോകള്‍ ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുമെന്ന് നന്നായി അറിയാമെങ്കിലും ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഇക്കാര്യ്ത്തില്‍ കണ്ണടയ്ക്കുകയാണ്. പോണോഗ്രാഫിയുടെ ഇരകളായി തീര്‍ന്ന ആ ആറു ബ്രിട്ടീഷ് വനിതകളുടെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്നറിയാം…
ജാനെ ലോംഗ്‌ഹേസ്റ്റ്
കഴിവുറ്റ സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചറായിരുന്നു 31 കാരിയായ ജാനെ ലോംഗ്‌ഹേസ്റ്റ്. തന്റെ ഉറ്റ സുഹൃത്തായ ലിസയുടെ ബോയ്ഫ്രണ്ടായ കൗട്‌സ് എന്ന 39കാരനാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെടുകയായിരുന്നു ഇവര്‍. ചെറുപ്പം മുതലെ കൗട്‌സ് ആക്രമണകരമായ പോണ്‍ വീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്നും അതിനാല്‍ പ്രചോദിതനായിട്ടാണീ കൊല നിര്‍വഹിച്ചതെന്നും വെളിപ്പെട്ടിരുന്നു. 2003 ഏപ്രിലില്‍ വെസ്റ്റ് സസെസ്‌കിലെ കാട് നിറഞ്ഞ പ്രദേശത്തായിരുന്നു ജാനെയുടം മൃതദേഹം കിടന്നിരുന്നത്. കൗട്‌സ് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും തുടര്‍ന്ന് മൃതദേഹം ക്രൂരമായ ആനന്ദത്തിനായി സ്റ്റോറേജ് യൂണിറ്റില്‍ സൂക്ഷിക്കുകയുമായിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു.കൗമാര കാലം മുതല്‍ തന്നെ കൗട്‌സ് ഇത്തരത്തില്‍ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊല്ലുന്ന പോണ്‍ വീഡിയോകളുടെ അടിമയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ജോന്നാ യീസ്റ്റ്‌സ്
ബ്രിസ്റ്റോളില്‍ അയല്‍ക്കാരനാല്‍ കൊല ചെയ്യപ്പെട്ട നിര്‍ഭാഗ്യവതിയായിരുന്നു 25കാരിയായ ആര്‍ക്കിടെക്ട് ജോന്നാ യീസ്റ്റ്‌സ്. ഇവിടെ ഡച്ചുകാരനായ വിന്‍സെന്റ് ടബാക്കാണ് പ്രതി. തന്റെ ബോയ്ഫ്രണ്ടുമൊത്ത് ബ്രിസ്റ്റോളിലെ ഫ്‌ലാറ്റില്‍ താമസിക്കുന്നതിനിടെയാണ് യീറ്റ്‌സ് കൊല ചെയ്യപ്പെട്ടത്. യുവതിയോട് കടുത്ത ആരാധന പുലര്‍ത്തിയ വ്യക്തിയായിരുന്നു അയല്‍ക്കാരനായ വിന്‍സെന്റ്. എന്നാല്‍ അയാള്‍ ആക്രമണകരമായ പോണോഗ്രാഫിക്കും അടിമയായിരുന്നു. ഒരു ദിവസം ഒരു ഡ്രിങ്ക്കുടിക്കാന്‍ വേണ്ടി യീറ്റ്‌സിനെ ക്ഷണിച്ച് വരുത്തുകയും ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു ഇയാള്‍. 2010 ഡിസംബറില്‍ ക്രിസ്മസിന് സോമര്‍സെറ്റിലെ റോഡ് സൈഡിലായിരുന്നു യീറ്റ്‌സിന്റെ മൃതദേഹം കാണപ്പെട്ടത്. അതില്‍ 43 പരുക്കുകളുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് ഇവരെ കൊല ചെയ്തിരുന്നത്. ടബാക്കിന്റ കമ്പ്യൂട്ടറില്‍ യീറ്റ്‌സിനെ പോലുള്ള യുവതികളുടെ നഗ്ന ചിത്രങ്ങള്‍ പിന്നീട് കണ്ടെത്തിയിരുന്നു.
ബെക്കി വാട്ട്‌സ്
2015 ഫെബ്രുവരിയിലായിരുന്നു ഈ 16കാരി കൊല ചെയ്യപ്പെട്ടത്. ബ്രിസ്റ്റോളിലെ സ്വന്തം ബെഡ്‌റൂമില്‍ ശ്വാസം മുട്ടിച്ചായിരുന്നു അര്‍ധസഹോദരനായ നാതന്‍ മാത്യൂസും ഗേള്‍ഫ്രണ്ട് ഷൗന ഹോറെയും ചേര്‍ന്നാണ് വാട്‌സിനെ കൊല ചെയ്തത്. വയറ്റില്‍ 15 തവണ കത്തിക്കുത്തേറ്റതിന്റെ മുറിവുകളുമുണ്ടായിരുന്നു. തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പ്രിസര്‍വ് ചെയ്ത് ഗാര്‍ഡന്‍ ഷെഡില്‍ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു പ്രതി. മാത്യൂസിന്റെ ലാപ് ടോപ്പില്‍ നിന്നും 236 സാഡിസ്റ്റിക് ചിത്രങ്ങളും 21 പോണ്‍ സിനിമകളും പൊലീസ് കണ്ടെടുത്തിരുന്നു. പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടാണ് പ്രതി കുറ്റം ചെയ്തിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.
ജോര്‍ജിയ വില്യംസ്
ഷ്രോപ്‌ഷെയറിലെ വെല്ലിങ്ടണില്‍ കൊല ചെയ്യപ്പെട്ട 17കാരിയാണ് ജോര്‍ജിയ വില്യംസ്. തന്റെ ഫാമിലി ഫ്രണ്ടായ ജാമി റെയ്‌നോള്‍ഡായിരുന്നു ഇവരെ കൊല ചെയ്തത്. അയാള്‍ ഒരു ആര്‍ട്ടിസ്റ്റിക് ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് 2013ല്‍ വിളിച്ച് വരുത്തുകയായിരുന്നു. ലൈംഗിക ചൂഷണത്തിന് വിധേയമാക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നപോണ്‍ വീഡിയോകള്‍ക്ക് അടിമയായിരുന്നു റെയ്‌നോള്‍ഡ്‌സ്. 16,800ഇത്തരം ചിത്രങ്ങളും 72 വീഡിയോകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ജോര്‍ജിയയെ തന്റെ ഇരയായി തെരഞ്ഞെടുത്ത് ഇയാള്‍ അഞ്ച് മാസം ഇതിനായി ആസൂത്രണം ചെയ്തിരുന്നു.
ഹന്നാ പിയേര്‍സന്‍
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊല ചെയ്യപ്പെട്ട 16കാരിയാണിത്. ജെയിംസ് മോര്‍ട്ടനായിരുന്നു പ്രതി. ലൈംഗിക ചൂഷണം ചെയ്ത് ശ്വാസം മുട്ടിച്ച് കൊല്ലുന്ന വീഡിയോകളുടെ അടിമയായിരുന്നു ഇയാള്‍. യുവതിക്ക് മേല്‍ ആല്‍ക്കഹോള്‍ ഒഴിച്ചതിന് ശേഷമായിരുന്നു ഇയാള്‍ കൃത്യംനിര്‍വഹിച്ചിരുന്നത്.
ഏപ്രില്‍ ജോണ്‍സ്
2012ല്‍ തട്ടിക്കൊണ്ട് പോയി കൊല ചെയ്യപ്പെട്ട അഞ്ച് വയസുകാരിയാണ് ഏപ്രില്‍ ജോണ്‍സ്. മാര്‍ക്ക് ബ്രിഡ്ജര്‍ എന്നയാളായിരുന്നു കൊലപാതകി. ഇയാള്‍ സാഡിസ്റ്റിക് സെക്ഷ്വല്‍ ഫാന്റസിയുടെ ആരാധകനായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും പൊലീസ് ധാരാളം പോണ്‍ വീഡിയോകളും ചിത്രങ്ങളും പിടിച്ചെടുത്തിരുന്നു.