മിഷന് മംഗള്‍ എന്ന ചിത്രത്തിന് ശേഷം പതിനഞ്ച് ദിവസത്തേക്ക് തന്നെ ആരും ശല്യം ചെയ്യരുതെന്ന് വിദ്യ ബാലൻ. ‘ഹ്യൂമണ്‍ കംപ്യൂട്ടർ’ എന്ന വിളിപ്പേരുള്ള ശകുന്തള ദേവിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശകുന്തള ദേവിയായി എത്തുന്നത് വിദ്യയാണ്.
ശകുന്തള ദേവിയെ കുറിച്ച് പഠിക്കാനാണ് 15 ദിവസം വിദ്യ മാറ്റിവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ ദിവസങ്ങളിൽ ആരും തന്നെ ശല്യം ചെയ്യരുതെന്നാണ് വിദ്യ പറയുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഓഗസ്റ്റ് 15ന് ശേഷമാണ് വിദ്യ ശകുന്തള ദേവിയെ കുറിച്ച് പഠിക്കാനായി 15 ദിവസം മാറ്റിവച്ചിരിക്കുന്നത്.