ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച വിവാദത്തിന് പിന്നാലെ റിട്ടേണിംഗ് ഓഫീസറുടെ പുതിയ വീഡിയോ പുറത്ത്. പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറിൽ ഒപ്പിടുന്നത് കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം ബാലറ്റ് പേപ്പറുകൾ ടിക്ക് ചെയ്യുന്നത് വീഡിയോയിൽ കാണാം. ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.
പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്ന് എഎപി-കോൺഗ്രസ് സഖ്യം ആരോപിച്ചിരുന്നു.
പ്രിസൈഡിംഗ് ഓഫീസറെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയും രംഗത്തെത്തി.
വോട്ടെടുപ്പിനുശേഷം പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് പേപ്പറുകളിൽ ക്രമക്കേട് നടത്തിയെന്നും ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതും കൊലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണു ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്. ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുൻസിപ്പൽ കോർപറേഷന്റെ ആദ്യയോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
रंगे हाथों पकड़े गये भाई साहब… pic.twitter.com/nVCHi3bCOE
— Swati Maliwal (@SwatiJaiHind) February 5, 2024