അടുത്തിടെയായി പല സംഭവങ്ങളുടെയും പേരില്‍ ഡല്‍ഹി മെട്രോ പതിവായി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
ഇപ്പോഴിതാ ഡല്‍ഹി മെട്രോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
മെട്രോ യാത്രികരായ യുവദമ്പതികളുടെ ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
അഭിനവ് താക്കൂര്‍ എന്നയാളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരുന്നത്.
യുവതി തല യുവാവിന്റെ തോളില്‍ വെച്ച് കിടക്കുകയാണ്. ‘എനിക്ക് അരോചകമായി തോന്നുന്നു, സഹായിക്കൂ’ എന്ന കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഡല്‍ഹി മെട്രോ ഡിസിപി, ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് എന്നിവരെയും ഇയാള്‍ വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്.
വീഡിയോയ്ക്ക് ഇതുവരെ ഏഴു ലക്ഷത്തില്‍പ്പരം വ്യൂസാണ് ലഭിച്ചത്. അതേസമയം,വീഡിയോ പങ്കുവെച്ചതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ഇയാള്‍ നേരിടുന്നത്.
ദമ്പതികളുടെ അനുമതിയില്ലാതെ അവരുടെ വീഡിയോ പകര്‍ത്തിയതിന് ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.