24 വര്‍ഷം മുമ്പൊരു സിനിമയ്ക്കായി ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഇപ്പോള്‍ വാട്സ്അപ്പിലൂടെ പ്രചരിക്കുന്നു. മലയാള നടന്റെയും നടിയുടെയും ചൂടന്രംഗം എന്ന പേരിലാണ് വീഡിയോ വാട്സ്ആപ്പിലൂടെ കൈമറിയുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടനും നടിയും കുളിമുറിയില്‍ നില്കുന്നതാണ് വീഡിയോയിലുള്ളത്. ആരുടെയൊക്കെയോ ശബ്ദം വീഡിയോയില്‍ അവ്യക്തമായി കേള്‍ക്കാം. ഭരതന് സംവിധാനം ചെയ്ത മാളൂട്ടിയില്‍ ജയറാമിന്റെയും ഉര്‍വശിയുടെ കുളിമുറിയിലെ സീനാണ് മൊബൈലില്‍നിന്നു മൊബൈലിലേക്ക് പറക്കുന്നത്.
1992ലാണ് മാളൂട്ടി പുറത്തിറങ്ങിയത്. ഭരതന് സംവിധാനലിറങ്ങിയ ചിത്രം അന്ന് തിയറ്ററുകളില്‍ തകര്‍ത്തോടിയിരുന്നു. ദമ്പതികളുടെ മകള്‍ കുഴല്‍ക്കിണറില്‍ വീഴുന്നതും പിന്നീട് അതിസാഹസികമായി രക്ഷപ്പെടുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ജയറാമും ഉര്‍വശിക്കുമൊപ്പം ബേബി ശ്യാമിലിയുമാണ് പ്രധാന റോളിലെത്തിയത്. ജോണ്സണ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം പ്രഗത്ഭരായിരുന്നു.
ചിത്രത്തില്‍ ഉണ്ണികൃഷ്ണനും (ജയറാം) രാജിയും (ഉര്‍വ്വശി) കുളിമുറിയില്‍ പ്രണയസല്ലാപം നടത്തുന്ന രംഗം ചിത്രീകരിച്ചിരുന്നു. അന്ന് ചിത്രീകരിച്ചതില്‍ കുറെ ഭാഗം മാത്രമേ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളു. ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ അതിവേഗം പരക്കുന്നത്. ഇൗ രംഗങ്ങള്‍ പുറത്തായതെങ്ങനെയെന്ന ഞെട്ടലിലാണ് സിനിമലോകം. എഡിറ്റിംഗ് ലാബില്‍നിന്നു പുറത്തായതാണ് ഈ രംഗമെന്നാണ് സൂചന.