കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ദൃശ്യങ്ങൾ പുറത്തായതായി വാർത്ത. കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ദൃശ്യങ്ങൾ കണ്ടതായുള്ള വാർത്തയാണു പുറത്തുവന്നിരിക്കുന്നത്.
വാർത്ത നിഷേധിച്ച അന്വേഷണ സംഘം ഇതുവരെ ദൃശ്യങ്ങൾ പുറത്തുപോയിട്ടില്ലെന്നും പറഞ്ഞു. ഫൊറൻസിക് പഠനത്തിന്റെ ഭാഗമായി രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥികളെ അധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിച്ചെന്നാണു വാർത്തകൾ. പ്രകൃതി വിരുദ്ധ പീഡനത്തിന്റെ രണ്ടു ദൃശ്യങ്ങൾ ഉള്ളതായി ദൃശ്യങ്ങൾ കണ്ട വിദ്യാർഥികൾ വെളുപ്പെടുത്തിയത്രേ. ജൂണ്‍ അവസാന ആഴ്ചയിലാണു ദൃശ്യങ്ങൾ കാണിച്ചതെന്നാണു വിവരം.
പുറത്തുവന്ന വാർത്തയുടെ ചുരുക്കം ഇങ്ങനെ:
ദൃശ്യങ്ങൾ കണ്ട വിദ്യാർഥികൾ വിവരം വീട്ടിൽ അറിയിച്ചു. വിവരം അറിഞ്ഞ രക്ഷാകർത്താവായ ഒരു ഡോക്ടർ വിവരം മറ്റൊരു ഡോക്ടറെ അറിയിച്ചു. രണ്ടര മിനിട്ടുള്ള ദൃശ്യങ്ങളുടെ വിവരങ്ങൾ വിദ്യാർഥിയിൽനിന്നും മനസിലാക്കാനായത്രേ. മാനഭംഗക്കേസുകളെക്കുറിച്ചു പഠിപ്പിക്കുന്നതിനിടെയാണു അധ്യാപകൻ ഈ ദൃശ്യങ്ങൾ കാട്ടിയതതത്രേ.
ദൃശ്യങ്ങൾ കണ്ട വിവരം ആദ്യഘട്ടത്തിൽ വിദ്യാർഥികൾ പറയാൻ മടിച്ചെന്നും പിന്നീടാണു മാതാപിതാക്കളുമായി ആശയവിനിമയത്തിന് തയ്യാറായതെന്നുമാണു മാധ്യമങ്ങളിൽ വാർത്തവന്നിട്ടുള്ളത്. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും പോലീസ് പറഞ്ഞു.