മോഷണം ഒരു കലയാണെന്ന് പലരും പറയാറുണ്ട്. അതിവിദഗ്ധന്മാരായ പല കള്ളന്മാരും നമ്മുടെ നാട്ടിലുണ്ട്. പല പകല്മാന്യന്മാരും പഠിച്ച കള്ളന്മാരാണ്. സ്വര്‍ണാഭരണം മോഷ്ടിക്കുന്നവും വാഹനം മോഷ്ടിക്കുന്നവരും ബാങ്ക് കുത്തിത്തുറക്കുന്നവരുമുള്പ്പെടെ നിരവധി മോഷ്ടാക്കള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വെറുതെ ഒരു രസത്തിനു വേണ്ടി മോഷ്ടിക്കുന്നവരുമുണ്ട്.
ഒന്നിനും കഴിഞ്ഞില്ലെങ്കിലും യാചകന്റെ പാത്രത്തില്‍ നിന്നു മോഷ്ടിക്കുന്ന ആളുകള്‍ വരെയുള്ള ഇക്കാലത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. വഴിയോരത്ത് യാചകനായി ഇരിക്കുന്ന ആളാണ് കഥാനായകന്.
ഈ സമയത്ത് അവിടെയെത്തിയ വൃദ്ധനായ ഒരാള്‍ മുണ്ടുടുക്കുമ്പോള്‍ അയാള്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി അയാളറിയാതെ താഴെപ്പോകുന്നു. എന്നാല്‍ ഇതു കണ്ട് വഴിയോരത്തിരുന്നയാള് ഒട്ടും സമയം കളയാതെ നൈസായി കുപ്പി അടിച്ചു മാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.