മദ്യലഹരിയില്‍ അമിതവേഗത്തില്‍ വണ്ടിയോടിക്കുന്നവര്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണം ! കണ്ണു തുറപ്പിക്കുന്ന അപകട വീഡിയോ കാണാം…

അതീവശ്രദ്ധയോടെ വാഹനമോടിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം. ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോള്‍ നികത്താനാകാത്ത നഷ്ടമായിരിക്കാം ഉണ്ടാക്കുന്നത്. കൂടെ അമിതവേഗവും മദ്യലഹരിയുമുണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം പായിക്കുന്നവര്‍ കാണേണ്ടത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ചൈനയിലാണ് സംഭവം. യാത്രക്കിടെ ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡിവൈഡറില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങിയ കാര്‍ കരണം മറിയുന്നതും വാഹനത്തില്‍ നിന്ന് യുവതി തെറിച്ചു വീഴുന്നതുമെല്ലാം വിഡിയോയില്‍ കാണാം. യുവാവ് അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഭാര്യപിതാവ് നല്‍കിയ പണത്തെ ചൊല്ലി ഭാര്യയോട് വഴക്കടിക്കുന്നതിനിടെയാണ് അപകടം. അപകടം നടക്കുമ്പോള്‍ സ്ത്രീ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതുകൊണ്ടാണ് തെറിച്ചുപോയത് എന്നാണ് പൊലീസ് കരുതുന്നത്.

Related posts