ക്ലാസിലിരുന്ന് താളം പിടിച്ച വികൃതിയ്ക്ക് ശിക്ഷ നല്‍കാനാണ് ടീച്ചര്‍ അവനെ എച്ച്എമ്മിന്റെ റൂമിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. താളം പിടിച്ച കുട്ടിയെ ശിക്ഷിക്കുന്നതിനു പകരം അവനെ പ്രോത്സാഹിപ്പിക്കുകയാണ് എച്ച്എം ചെയ്തത്.
ഇത്തരത്തില്‍ കുട്ടികള്‍ക്കുള്ള നൈസര്‍ഗ്ഗികമായ കഴിവുകള്‍ പലരും അവഗണിക്കുമ്പോള്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂള്‍ എച്ച്എമ്മിന്റെ മനോഭാവത്തെ അഭിനന്ദിക്കുകയാണ് ഏവരും. കുട്ടി എച്ച്എമ്മിന്റെ റൂമിലിരുന്ന് താളം പിടിക്കുന്നതിന്റെ വീഡിയോ വൈറലാകുകയാണ്.