എനിക്ക് നീതി തരൂ..! ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ സഹായം അഭ്യര്‍ഥിച്ച് യുവതി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മും​ബൈ: ഭ​ർ​ത്താ​വി​ൽ നി​ന്നു​ള്ള പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​ള്ള സ്ത്രീ​യു​ടെ വീ​ഡി​യോ ട്വി​റ്റ​റി​ൽ. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ശോ​ക് പ​ണ്ഡി​റ്റാ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. പോലീസിൽ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​വ​ലം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചില്ല. എ​ന്നെ സ​ഹാ​യി​ക്കൂ, ഈ ​മ​നു​ഷ്യ​ൻ എ​ന്നെ പീ​ഡി​പ്പി​ച്ച് കൊ​ല്ലും.

എ​നി​ക്ക് നീ​തി​കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഖാ​റി​ലെ തെ​രു​വി​ൽ ഞാ​ൻ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി എ​ന്നെ പീ​ഡി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ ഭാ​വി ഓ​ർ​ത്താ​ണ് ഞാ​ൻ ബ​ന്ധം തു​ട​ർ​ന്ന​ത്. എ​നി​ക്ക് ജീ​വി​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഈ ​മ​നു​ഷ്യ​ൻ നി​ഷേ​ധി​ക്കു​ക​യാ​ണ്.

എ​നി​ക്ക് നീ​തി ത​രൂ​- സ്ത്രീ വീഡിയോയിൽ പറയുന്നു. ദ​ന്പതി​ക​ൾ​ക്ക് മൂ​ന്നു കു​ട്ടി​ക​ളു​ണ്ടെ​ന്നും ഭ​ർ​ത്താ​വും ര​ണ്ട് കു​ട്ടി​ക​ളും 11-ാമ​ത്തെ നി​ല​യി​ലെ ഫ്ളാ​റ്റി​ലും ഭാ​ര്യ​യും മ​ക​ളും 12-ാം നി​ല​യി​ലെ ഫ്ളാ​റ്റി​ലു​മാ​ണ് താ​മ​സ​മെ​ന്ന് പോ​ലീ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts