കോട്ടയം: കെവിൻ കൊലക്കേസിലെ പ്രതി പോലീസ് നോക്കിനിൽക്കെ ബന്ധുക്കളുമായി വീഡിയോ കോളിൽ സംസാരിച്ചത് അന്വേഷിക്കാൻ ഉത്തരവ്. കോട്ടയം എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്പെഷൽ ബ്രാഞ്ചിനോട് 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടയിൽ എത്തിച്ചപ്പോൾ ഷെഫിനാണ് വീഡിയോ കോളിൽ സംസാരിച്ചത്. പോലീസ് വാഹനത്തിൽ ഇരുന്ന് ഷെഫിൻ ബന്ധുവിന്റെ ഫോണിലൂടെ വീട്ടുകാരെ കണ്ട് സംസാരിച്ചത്.