തൊടുപുഴ: കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിക്കാന്‍ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളില്‍ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നമെന്ന് പോലീസ്.
കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്സണ്‍ (25) ആണ് ഇന്നലെ വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപം ഡയറ്റ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയത്.
ജയ്സന്റെ അമ്മ ഡയറ്റില്‍ ജീവനക്കാരിയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു തിരുവനന്തപുരം സ്വദേശിനിയുമായി ഇയാളുടെ വിവാഹം നടന്നത്. യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.
ഭാര്യ വീട്ടിലും അമ്മ ജോലി സ്ഥലത്തുമായിരുന്നതിനാല് ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു. ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഇയാള്‍ വിളിച്ചു പറഞ്ഞ വിവരം ഭാര്യ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ അറിയിച്ചു. ഇയാള്‍ ജയ്സണെ പല തവണ തിരികെ വിളിച്ചെങ്കിലും ഫോണടുത്തില്ല.
തുടര്‍ന്ന് ഇദ്ദേഹം ഹൈദരാബാദിലുള്ള സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാള്‍ തൊടുപുഴ എസ്ഐ ബൈജു പി.ബാബുവിനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
പോലീസ് സംഘവും ഫയര്‍ഫോഴ്സും ഉടന്‍തന്നെ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ ജയ്സണ്‍ തൂങ്ങിയ നിലയിലായിരുന്നു.
കെട്ടഴിച്ച് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജോലിയില്ലാത്ത ജയ്സണ്‍ അമ്മയോടൊപ്പം ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം.
ഭാര്യയുമായി ഏറെ നാളായി ഇയാള്‍ അകല്‍ച്ചയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിവാഹബന്ധം വേര്‍പെടുത്താനുള്ള നീക്കത്തിലായിരുന്നു. ഇതിനിടെയാണ് യുവാവ് ജീവനൊടുക്കിയത്. ഇവര്‍ക്ക് ആറു മാസം പ്രായമായ കുട്ടിയുണ്ട്.