വീ​ഡി​യോ​കോ​ള്‍ ട്രാ​പ്പ്‌! കോ​ള്‍ എ​ടു​ത്താ​ല്‍ മ​റു​വ​ശ​ത്ത് ന​ഗ്ന​യാ​യ സ്ത്രീ; ​സ്ക്രീ​ൻ​ഷോ​ട്ട് വ​ല​യി​ൽ ഇ​ര​ക​ളെ​ക്കു​രു​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സൈ​ബ​ർ ലോ​ക​ത്ത് പ​ണം ത​ട്ടി​പ്പി​ന്‍റെ വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി പുറത്തുവ​രു​ന്നു. മോ​ഷ്ടാ​ക്ക​ൾ ഓ​രോ ദി​വ​സ​വും പു​തി​യ കെ​ണി​ക​ൾ വഒരുക്കിയാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

അ​ടു​ത്തി​ടെ​യാ​യി വി​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് പ​ണം ത​ട്ടി​പ്പ്. പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ കേ​ര​ളാ പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

ത​ട്ടി​പ്പ് രീ​തി ഇ​ങ്ങ​നെ: അ​പ​ര​ചി​ത​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ കോ​ൾ ചെ​യ്യും. പെ​ട്ടെ​ന്ന് വീഡി​യോ കോ​ൾ വ​രു​മ്പോ​ൾ ആ​രാ​ണെ​ങ്കി​ലും കോ​ൾ എ​ടു​ക്കും.

മ​റു​ത​ല​യ്ക്ക​ൽ ന​ഗ്ന​മാ​യി നി​ൽ​ക്കു​ന്ന സ്ത്രീ​യോ പു​രു​ഷ​നോ ആ​കും. വീഡി​യോ കോ​ളി​ൽ ന​മ്മു​ടെ മു​ഖം തെ​ളി​യു​ന്ന​തോ​ടെ അ​വ​ർ ഇ​ത് സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ക്കും.

സ്‌​ക്രീ​ൻ​ഷോ​ട്ടി​ൽ നാം ​ന​ഗ്ന​രാ​യി നി​ൽ​ക്കു​ന്ന അ​പ​രി​ചി​ത​രു​മാ​യി വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തുപോ​ലെ​യാ​കും. ഈ ​സ്‌​ക്രീ​ൻ​ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പി​ന്നീ​ടു​ള്ള ബ്ലാ​ക്ക്‌​മെ​യി​ലിം​ഗ്.

പോം​വ​ഴി എ​ന്ത്: സോ​ഷ്യ​ൽ മീ​ഡി​യ കോ​ൺ​ടാ​ക്ടുക​ളു​ടെ സ​മ​ഗ്ര​മാ​യ വി​ശ​ക​ല​ന​ത്തി​നുശേ​ഷ​മാ​ണ് ഇ​ത്ത​രം കോ​ളു​ക​ൾ വി​ളി​ക്കു​ന്ന​തെ​ന്ന് കേ​ര​ളാ പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

അ​തി​നാ​ൽ പ​ണം ന​ൽ​കാ​നു​ള്ള സ​മ്മ​ർ​ദം സൃ​ഷ്ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​യ​യ്ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യും.

അ​പ​രി​ചി​ത​രി​ൽനി​ന്നു​ള്ള വീ​ഡി​യോ കോ​ളു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​രു​തെ​ന്ന​ത് മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ടാ​നു​ള്ള പോം​വ​ഴി​യെ​ന്ന് പോലീ​സ് പോ​സ്റ്റി​ൽ കു​റി​ച്ചു.

Related posts

Leave a Comment