പത്തനംതിട്ട: പതിനാലുവയസുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും.
തമിഴ്നാട് കന്യാകുമാരി ജില്ലാക്കാരനായ രാജനെ (39)യാണ് തടവും 35000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അഡീഷണല്‍ ഒന്നാം നമ്പര്‍ സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കരാണ് ഉത്തരവായത്.
2009ലാണ ്കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിനിയും മാതാപിതാക്കളും താമസിച്ചിരുന്ന വീടിനു സമീപത്തെ ദേവാലയത്തിന്റെ നിര്‍മാണ ജോലികള്ക്കെത്തിയതായിരുന്നു പ്രതി.
കേസിലെ വിചാരണവേളയില്‍ ഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയെങ്കിലും ഇരയെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ മൊഴിയും ഗര്‍ഭച്ഛിദ്രത്തിനായി മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷയും ഡിഎന്‍എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കുന്നതിനു പ്രോസിക്യൂഷനു കഴിഞ്ഞു.
കോടതിയില്‍ കളവായി മൊഴി പറഞ്ഞ ഇരയ്ക്കെതിരെ ക്രിമിനല്‍ നടപടി ക്രമപ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കുകയും ചെയ്തു.
ഇര ക്രോസ് വിസ്താര സമയത്ത് കോടതിയില്‍ കളവു പറഞ്ഞുവെന്ന് കണ്ടെത്തിയ കോടതി ഇരയുടെ പ്രായം പരിഗണിച്ചും രണ്ടുവയസുള്ള കുട്ടിയുള്ളതിനാലും നടപടി ഒഴിവാക്കുന്നതായി വിധി ന്യായത്തില്‍ കോടതി പറഞ്ഞു.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. കോന്നി സിഐ ആയിരുന്ന വിനോദ് എസ്. പിള്ള അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. മനോജ് കോടതിയില്‍ ഹാജരായി.