കൂത്തുപറമ്പ്: കണ്ണൂരിൽനിന്ന് കാപ്പ ചുമത്തി നാടു കടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കതിരൂർ പറാംകുന്നിലെ കൂരാഞ്ചി വീട്ടിൽ കെ.വിഥുനെ (32)യാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഈ മാസം 18 ന് കാപ്പ ചുമത്തി നാട് കടത്തിയത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണ ര്‍ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി യുടെ ഉത്തരവ് പ്രകാരം ഇയാൾക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.