കൊച്ചി: സംവിധായിക വിധു വിൻസെന്റ് വിമെൻ ഇൻ സിനിമാ കളക്ടീവിൽ (ഡബ്ല്യുസിസി)നിന്ന് രാജിവച്ചു.
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതെന്നും മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്ക് ഉണ്ടാകട്ടെയെന്നും വിധു ഫേസ്ബുക്കിൽ കുറിച്ചു.
ഡബ്ല്യൂസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതണമെന്നും അവർ വ്യക്തമാക്കി. കൊച്ചിയിൽ യുവനടിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ 2017ലാണ് ഡബ്ല്യൂസിസി രൂപീകരിച്ചത്.