ബോളിവുഡിലെ തടിച്ചിയെന്നാണ് വിദ്യാ ബാലനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ തന്റെ അമിതവണ്ണം കുറയ്ക്കാന്‍ വിദ്യാ പരീക്ഷിച്ചത് മുട്ടയുടെ വെള്ളയും. ഡെര്‍ട്ടി പിക്ചറെന്ന സിനിമയ്ക്കു മുമ്പായിരുന്നു വിദ്യയുടെ പരീക്ഷണം. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള ഭക്ഷണക്രമത്തിലൂടെ 15 കിലോ തൂക്കമാണ് വിദ്യ കുറച്ചത്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ജിം വര്‍ക് ഔട്ട്. ജംപിങ്, കിക്കിങ്, ബെന്‍ഡിങ്, ട്വിസ്റ്റിങ് എന്നിവയെല്ലാം താളത്തില്‍ ചെയ്യുന്ന കാലിസ്തെനിക്സ് എക്സര്‍സൈസ് ആണ് ട്രെയിനര്‍ വിലയത് ഹുസൈന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. കാര്‍ഡിയോ എക്സര്‍സൈസും ചെയ്യും. വീട്ടില്‍ ജിം ഇല്ലെങ്കിലും ലൈറ്റ് വെയ്റ്റ് എക്സര്‍സൈസ് ഇവിടെ ചെയ്യും. ദിവസവും എട്ടു മണിക്കൂര്‍ ഉറക്കവും മുടങ്ങാതെ നടക്കും. കൂടുതല്‍ പ്രോട്ടീനും കുറച്ചു കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണു ഡയറ്റീഷ്യന്‍ പൂജ മഖിജയുടെ നിര്‍ദേശപ്രകാരം കഴിക്കുന്നത്.
പലതരം ഭക്ഷണം ഒരുമിച്ചു കഴിക്കാന്‍ വിദ്യയ്ക്ക് ഇഷ്ടമില്ല. ഏതു ഭക്ഷണം കഴിച്ചാലും അതു മാത്രം ആസ്വദിച്ചു കഴിക്കുന്നതാണു വിദ്യയുടെ ശീലം. ആപ്പിള്‍ കഴിച്ചാല്‍ അക്കൂട്ടത്തില്‍ ഓറഞ്ചോ മറ്റു പഴങ്ങളോ കഴിക്കില്ല. ചപ്പാത്തിക്കൊപ്പം ചോറ് കഴിക്കില്ല. മൈദ ചേര്‍ത്ത ആഹാരം പൂര്‍ണമായി ഒഴിവാക്കും. ദിവസം ഒരു തവണയെങ്കിലും വെജിറ്റബിള്‍ ജ്യൂസ് കുടിക്കും. പഴങ്ങള്‍ കടിച്ചു മുറിച്ചു കഴിക്കാനാണിഷ്ടം. കരിക്കിന്‍ വെള്ളം കുടിയ്ക്കും. എത്ര ആഹാരനിയന്ത്രണമുണ്ടെങ്കിലും ചോക്കലേറ്റ് കഴിക്കും. നേരത്തെ ശുദ്ധ വെജിറ്റേറിയനായിരുന്നു വിദ്യാബാലന്‍. ഡയറ്റ് പ്ലാന്‍ തുടങ്ങിയതോടെ മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി. മുട്ട കഴിക്കുന്ന കാര്യം വളരെ കഠിനമായിരുന്നുവെന്നു വിദ്യ പറയുന്നു. പക്ഷേ പ്രോട്ടീന്റെ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാനും പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ചു കൂടുതല്‍ കുരുമുളകുപൊടി ചേര്‍ത്ത് മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി.