നാല്പ്പതിന് ശേഷം സ്ത്രീകളില്‍ നോട്ടിനെസ് കൂടുമെന്ന് പറയുന്നത് ശരിയാണ്. നാല്‍പ്പതിനുശേഷം കൂടുതല്‍ സുന്ദരിയും നോട്ടിയുമായിരിക്കും.
പൊതുവെ നാണിക്കാനും സെക്സ് ആസ്വദിക്കാതിരിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മെച്ചപ്പെടുന്നുവെന്ന് പറയാന്‍ കാരണം അവര്‍ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ബോധവതികളാകുന്നത് കുറയുകയും അവനവനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമെന്നതുമാണ്.
അത് ആനന്ദകരമാണ്. നമ്മള് ഒന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോഴാണ് ഏറ്റവും രസം.ഞാന്‍ പറയുന്നത് നാല്‍പ്പതിനുശേഷം സ്ത്രീകള്‍ മറ്റൊന്നും ഗൗനിക്കാതെയാകും. ഞാന്‍ നേരെ തിരിച്ചാണ് പോകുന്നത്.
ഞാന്‍ വളരെയധികം ഗൗരവക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിച്ചിരിക്കുന്നു. ലോകത്തിന്റെ ഭാരം ഇപ്പോള്‍ ഞാന്‍ എന്റെ തോളത്ത് കൊണ്ടു നടക്കുന്നില്ല.
ഇരുപതുകളില്‍ സ്വപ്നം നേടിയെടുക്കുകയായിരുന്നു. മുപ്പതുകളില്‍ അവനവനെ അറിയുന്നതായിരുന്നു. നാല്‍പ്പതുകളില്‍ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം”. -വിദ്യ ബാലന്