ആ​ദ്യ പ്ര​തി​ഫ​ലം 500 രൂ​പ


അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ തി​ള​ങ്ങി​യ മ​ല​യാ​ളി ന​ടി​യാ​ണ് വി​ദ്യാ ബാ​ല​ന്‍. പ​രി​ണീ​ത, ഡേ​ര്‍​ട്ടി പി​ക്ച​ര്‍, ക​ഹാ​നി ഉ​ള്‍​പ്പെ​ടെ​യു​ള​ള സി​നി​മ​ക​ളെ​ല്ലാം ന​ടി​യു​ടെ​താ​യി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ബോ​ളി​വു​ഡി​ന് പു​റ​മെ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചു. ഡേ​ര്‍​ട്ടി പി​ക്ച​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള​ള ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്‌​കാ​രം വ​രെ വി​ദ്യ ബാ​ല​ന് ല​ഭി​ച്ചു.

അ​തേ​സ​മ​യം വി​ദ്യാ ബാ​ല​ന്‍റെ ആ​ദ്യ പ്ര​തി​ഫ​ത്തെ കു​റി​ച്ചു​ള​ള ഒ​രു റി​പ്പോ​ര്‍​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ദ്യ​മാ​യി ല​ഭി​ച്ച വ​രു​മാ​നം 500 രൂ​പ​യാ​ണ് എ​ന്നാ​ണ് വി​ദ്യാ ബാ​ല​ന്‍ പ​റ​ഞ്ഞ​ത്.

സ്റ്റേ​റ്റ് ടൂ​റി​സം ക്യാം​പെ​യി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ഴാ​ണ് ഇ​ത് ല​ഭി​ച്ച​തെ​ന്നും ന​ടി പ​റ​യു​ന്നു. ഞ​ങ്ങ​ള്‍ നാ​ല് പേ​രാ​ണ് അ​ന്ന് ഇ​തി​നാ​യി പോ​യ​ത്. എ​നി​ക്കൊ​പ്പം എ​ന്‍റെ സ​ഹോ​ദ​രി​യും ബ​ന്ധു​വും സു​ഹൃ​ത്തും വ​ന്നു.

ഞ​ങ്ങ​ള്‍ ഓ​രോ​രു​ത്ത​ര്‍​ക്കും 500 രൂ​പ വീ​തം ല​ഭി​ച്ചു-​വി​ദ്യ പ​റ​ഞ്ഞു. ഷൂ​ട്ടിം​ഗി​ല്‍ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ഓ​ര്‍​ക്കു​ന്നു​ണ്ടോ എ​ന്ന് ചോ​ദ്യ​ത്തി​നും വി​ദ്യ ബാ​ല​ന്‍റെ മ​റു​പ​ടി ഇങ്ങനെ…

ഒ​രു മ​ര​ത്തി​ന്‍റെ അ​രി​കി​ല്‍ പോ​സ് ചെ​യ്യ​ണം. കൂടെ ഞ​ങ്ങ​ള്‍​ ഒ​രു മ​ര​ത്തി​ന്‍റെ അ​രി​കി​ല്‍ ഊ​ഞ്ഞാ​ലാ​ടു​ക​യും, ഒ​പ്പം പു​ഞ്ചി​രി​ക്കേ​ണ്ടി​യും വ​ന്നു.

ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത ഓ​ഡീ​ഷ​നെ കു​റി​ച്ചും അ​ഭി​മു​ഖ​ത്തി​ല്‍ വി​ദ്യാ ബാ​ല​ന്‍ മ​ന​സു​തു​റ​ന്നു. ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്ക് വേ​ണ്ടി ആ​യി​രു​ന്നു ഓ​ഡീ​ഷ​ന്‍. എ​ന്‍റെ ആ​ദ്യ​ത്തെ ഷോ ​ആ​ണ്.

അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും ഒ​പ്പം ഫി​ലിം സി​റ്റി​യി​ല്‍ പോ​യ​തും ഒ​രു ദി​വ​സം മു​ഴു​വ​ന്‍ അ​വി​ടെ കാ​ത്തു​നി​ന്ന​തും ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു.

150-ന് ​അ​ടു​ത്ത ആ​ളു​ക​ള്‍ അ​ന്ന് ഓ​ഡീ​ഷ​ന് വ​ന്നു. അ​ന്ന് എ​നി​ക്ക് ഭ്രാ​ന്താ​യി​രു​ന്നു. അ​വ​സാ​നം ഇ​ത് മ​റ​ന്നേ​ക്കാ​മെ​ന്ന് ഞാ​ന്‍ തീ​രു​മാ​നി​ച്ചു.

ഞാ​ന്‍ ഇ​ത് ചെ​യ്യാ​ന്‍ പോ​കു​ന്നി​ല്ല. ആ​ദ്യ ഷോ, ​ലാ ബെ​ല്ല, അ​ന്ന​ത്തെ വെ​ളി​ച്ചം ക​ണ്ടി​ല്ല. ഹം ​പാ​ഞ്ചി​ലൂ​ടെ​യാ​ണ് ഞാൻ പി​ന്നീ​ട് ടെ​ലി​വി​ഷ​നി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​തെ​ന്നും വി​ദ്യാ ബാ​ല​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment