തൃശൂർ: മനുഷ്യനു ആവശ്യം വേണ്ട ഭക്ഷണം മാത്രം കഴിക്കാൻ ആപ്പ് വികസപ്പിച്ചിരിക്കുകയാണ് തൃശൂർ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. കന്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ നാലാം സെമസ്റ്റർ വിദ്യാർഥികൾ.
സംസ്ഥാന സർക്കാർ ആലപ്പുഴയിൽ ഭക്ഷണത്തിന്റെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം തേടി സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തോണിൽ വച്ചാണ് എൻജിനിയറിംഗ് വിദ്യാർഥികൾ മനുഷ്യനു ആവശ്യമായ നല്ല ഭക്ഷണം കഴിക്കാൻ വേണ്ടി ആപ്പ് വികസിപ്പിച്ചത്.
ഒരോ മനുഷ്യനും ആവശ്യം വേണ്ട കലോറിയുടെ അടിസ്ഥാനത്തിൽ ആണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. ഇതിനായി നമ്മുടെ ഭാരം, ഉയരം, വെജിറ്റേറിയൻ, അല്ലെങ്കിൽ നോണ്‍ വെജിറ്റേറിയൻ എന്നി വിഭാഗത്തിലുള്ള വിവരം നമ്മൾ നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്ന വിവരം ആപ്പ് നമ്മെ അറിയിക്കും.
ചേർത്തല നൈപുണ്യ കോളജ് ഓഫ് മാനേജ്മെന്റിൽ കേരളത്തിലെ എൻജിനീയറിംഗ് വിദ്യാർഥികൾക്കായി നടത്തിയ 36 മണിക്കൂർ ഹാക്കത്തണിൽ മികച്ച15 ടീമുകളിൽ വിദ്യ എൻജിനിയറിംഗ് കോളജ് ടീമിനെ തെരഞ്ഞെടുത്തു.
നാലാം സെമസ്റ്റർ വിദ്യാർഥികളായ ജിജിൻ കെ. ഹരിദാസ്, അർജുൻ രഘുനന്ദൻ, ഹരി ഡി, കെ. എസ്. സുബഗ, അതുൽ രാജ്, കെ. നിത്യ പ്രകാശ് എന്നിവരാണ് നല്ല ഭക്ഷണം കഴിക്കാനായി സോഫ്റ്റ് വെയർ വികസിപ്പിച്ചത്.