സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ വരുന്നതിലും അത്തരം സിനിമകൾ വിജയിക്കുന്നതിലും നടന്മാർ അസ്വസ്ഥരാണെന്ന് നടി വിദ്യാ ബാലൻ. താൻ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളായ ദി ഡേർട്ടി പിക്ചർ, ഇഷ്കിയ തുടങ്ങിയവയിൽ സ്ക്രീൻ സ്പേസ് പങ്കിടുമ്പോൾ പോലും പുരുഷ താരങ്ങളിൽ നിന്ന് വിമുഖത നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാ ബാലൻ പറഞ്ഞു.
‘ഒരു വിദ്യാ ബാലൻ സിനിമയിലോ സ്ത്രീകൾ നയിക്കുന്ന സിനിമയിലോ അഭിനയിക്കുമ്പോൾ അവർ സംതൃപ്തരാകുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം സ്ത്രീകൾ പുരുഷൻമാരേക്കാൾ മികച്ച സിനിമകൾ ചെയ്യുന്നതിനാലാണ്. സത്യസന്ധമായി ഇത് അവരുടെ നഷ്ടമാണ്. ഞാൻ അത് ആത്മാർഥമായി വിശ്വസിക്കുന്നു. ഫോർമുല അടിസ്ഥാനമാക്കിയുള്ള സിനിമകളാണ് അവർ ചെയ്യുന്നതെന്ന് വിദ്യാ ബാലന് പറഞ്ഞു.