വ്യാജ വാർത്ത നൽകി താരമാക്കാം; മലയാള പത്രപ്രവർത്തകന് ചുട്ടമറുപടി നൽകി വിദ്യാബാലൻ

ബോ​ളി​വു​ഡി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന മ​ല​യാ​ളി​യാ​യ താ​ര​മാ​ണ് വി​ദ്യ ബാ​ല​ന്‍. വി​ദ്യ ക​ട​ന്നു വ​ന്ന വ​ഴി​ക​ള്‍ വ​ള​രെ പ്ര​തി​സ​ന്ധി​ക​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു. ടെ​ലി​വി​ഷ​നി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തി​യ താ​രം അ​ഭി​ന​യി​ച്ച പ​തി​മൂ​ന്ന് സി​നി​മ​ക​ള്‍ പാ​തിവ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു, അ​തോ​ടെ ഭാ​ഗ്യ​മി​ല്ലാ​ത്ത ന​ടി​യെ​ന്ന പേ​രും വി​ദ്യ​യ്ക്ക് വ​ന്നി​രുന്നു. അ​തി​ല്‍ മ​ല​യാ​ള സി​നി​മ​യും പെ​ടു​ന്നു​ണ്ട്.

മോ​ഹ​ന്‍​ലാ​ലും വി​ദ്യ ബാ​ല​നും ഒ​രു​മി​ക്കേ​ണ്ടി​യി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു ച​ക്രം. പ​ക്ഷെ പ​തി​ന​ഞ്ച് ദി​വ​സ​ത്തെ ഷൂ​ട്ടി​നുശേ​ഷം അത് നി​ര്‍​ത്തി​വച്ചു. പി​ന്നീ​ട് ഈ ​ചി​ത്ര​ത്തി​ലേ​ക്ക് പൃ​ഥ്വി​രാ​ജും മീ​ര ജാ​സ്മി​നും എ​ത്തി.
ആ ​സി​നി​മ ഉ​പേ​ക്ഷി​ച്ചശേ​ഷ​മു​ണ്ടാ​യ അ​നു​ഭ​വം പ​ങ്കു​വയ്ക്കു​ക​യാ​ണ് വി​ദ്യ ബാ​ല​ന്‍.

ചി​ത്രം നി​ന്നു പോ​യശേ​ഷം ത​ന്നെ കാ​ണാ​ന്‍ ഒ​രു മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ വ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ഫി​ലിം​ഫെ​യ​റി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ വി​ദ്യ പ​റ​ഞ്ഞ​ത്.

ചെ​മ്പൂ​രി​ൽ, കേ​ര​ള​ത്തി​ലെ മ​ല​യാ​ളം മാ​സി​ക​ക​ളി​ൽ എ​ഴു​തു​ന്ന ഒ​രു മ​ല​യാ​ളി പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രി​ക്ക​ല്‍ വീ​ട്ടി​ല്‍ വ​ന്നു. ‘അ​വ​ള്‍​ക്ക് ഭാ​ഗ്യ​മി​ല്ല’ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ലാ​ൽ സാ​റും ക​മ​ൽ സാ​റും എ​ട്ട് സി​നി​മ​ക​ൾ ഒ​രു​മി​ച്ച് ചെ​യ്തി​ട്ടു​ണ്ട്, അ​തെ​ല്ലാം ന​ന്നാ​യി വ​രി​ക​യും ചെ​യ്തു.

പ​ക്ഷെ ഇ​ത്ത​വ​ണ എ​ന്താ​ണ് പ​റ്റി​യ​തെ​ന്ന് അ​വ​ര്‍ ചി​ന്തി​ച്ചു തു​ട​ങ്ങി. എ​ന്നെ സി​നി​മ​ക​ളി​ല്‍നി​ന്നു മാ​റ്റാ​ന്‍ തു​ട​ങ്ങി. നി​ന്നെ​ക്കു​റി​ച്ച്‌ ഞാ​നൊ​രു വ്യാ​ജ വാ​ര്‍​ത്ത കൊ​ടു​ക്കാം, അ​ത് ക​ണ്ടാ​ല്‍ നി​ന​ക്ക് അ​വ​സ​രം കി​ട്ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​ന്‍ പ​ക്ഷെ ആ ​വ്യാ​ജവാ​ര്‍​ത്ത​യു​ടെ ഭാ​ഗ​മാ​കാ​ന്‍ തയാറായില്ല. അ​ത് കേ​ട്ട് എ​ന്‍റെ അ​ച്ഛ​ന് എ​ന്നെ​ക്കു​റി​ച്ച്‌ ഒ​രു​പാ​ട് അ​ഭി​മാ​നം തോ​ന്നി​യി​രു​ന്നു. ഇ​തു​പോ​ലൊ​രു സ​മ​യ​ത്ത് മ​റ്റാ​രാ​ണെ​ങ്കി​ലും വീ​ണു പോ​കു​മാ​യി​രു​ന്നു പ​ക്ഷെ നീ ​ത​യാ​റാ​യി​ല്ല എ​ന്ന് അ​ച്ഛ​ന്‍ പ​റ​ഞ്ഞു. ഇ​ത് ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ കാ​ര്യ​മാ​ണ്. എ​നി​ക്ക് പി​ച്ച വേ​ണ്ട. ഒ​ന്നു​കി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ കി​ട്ട​ണം അ​ല്ലെ​ങ്കി​ല്‍ ഒ​ന്നും വേ​ണ്ട- വി​ദ്യ പ​റ​ഞ്ഞു.

Related posts

Leave a Comment