കൊട്ടാരക്കര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതി സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു.പൂർവ വിദ്യാർഥിയും കവിയുമായ രാജൻ താന്നിക്കലിനെ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും അദ്ദേഹത്തിന്റെ ഭവനത്തിലെത്തിയാണ് ആദരിച്ചത്. പൂക്കളും പുസ്തകളും നൽകി പ്രതിഭയെ വരവേറ്റപ്പോൾ പുതു തലമുറയ്ക്ക് അത് നവ്യാനുഭവമായി.
അനുഭവങ്ങൾ പങ്കുവച്ചും കവിതകൾ ചൊല്ലിയും വിദ്യാർത്ഥി മനസ് കീഴടക്കിയ രാജൻ താന്നിക്കലിനോടൊപ്പം വിദ്യാർഥികളും സജീവമായ ചർച്ചകളിൽ പങ്കാളികളായി. തന്റെ കവിതകൾ അടങ്ങിയ പുസ്തകങ്ങൾ സമ്മാനിച്ചാണ് വിദ്യാർഥികളെ മടക്കി അയച്ചത്.
പ്രഥമാധ്യാപിക പി.എസ്.ഗീത, പിടിഎ പ്രസിഡന്റ് ടി.എസ്.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.രാജൻ, എസ്എംസി ചെയർമാൻ ഷാജി ചെമ്പകശേരി, അധ്യാപകരായ സാബു ജോൺ, കെ.ഒ.രാജുക്കുട്ടി, സൂസൻ ഡാനിയേൽ, എസ്.ജയ, ഏലിയാമ്മ ജോൺ, എൻ.ജി.ഗീതാമണിയമ്മ, സി.ഗിരിജ, ബി.എൽ.രേഖ റാണി, വിദ്യാർഥി പ്രതിനിധി എ.നന്ദന എന്നിവർ പ്രസംഗിച്ചു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ചടങ്ങുകളും നടന്നു. കെ.ചന്ദ്രഭാനു, പി.മിനി, ആർ.എം.ലക്ഷ്മി ദേവി, ആർ.ലീന,ചിഞ്ചു.വി.മധു, ഓഷിൻ.വി.രമേശ്, ജിൻസി ജോൺ, ആർ.എം.പാർവതി എന്നിവർ നേതൃത്വം നൽകി.