മിസ് ഡഫ് വേൾഡ് 2019ൽ (ബധിര ർക്കുവേണ്ടിയുള്ള ലോക സൗന്ദര്യ മത്സരം) വിജയ കിരീടം ചൂടിയപ്പോൾ വിദിഷ ബലിയാണെന്ന് ഇരുപത്തൊന്നുകാരി രചിച്ചത് പുതിയ ചരിത്രമാണ്. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ മിസ് ഡഫ് വേൾഡ് കിരീടം സ്വന്തമാക്കിയ ആൾ.
പിഞ്ചുകുഞ്ഞുങ്ങളുടെ മരണവും ആൾക്കൂട്ട കൊലപാതകങ്ങളുടെ വാർത്തകളും നിറയുന്ന ഉത്തർപ്രദേശിലെ മുസാഫർപൂരിൽ നിന്നാണ് വിദിഷയുടെ വരവ്. “എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയുടെ ഒരു തുടക്കം മാത്രമാണ് ഈ വിജയം. ആത്മവിശ്വാസം നേടാനും വ്യക്തിത്വവികസനത്തിനും വേണ്ട ിയാണ് മത്സരത്തിൽ പങ്കെടുത്തത്. കേൾവിത്തകരാറുള്ളവർക്ക് ഒരു പ്രചോദനം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറവുകളെക്കുറിച്ചോർത്ത് അസ്വസ്ഥരാകാതെ സ്വന്തം കഴിവുകളിൽ വിശ്വസിക്കുകയാണ് വേണ്ടത്.’ കിരീടം ചൂടുന്ന ചിത്രത്തിനൊപ്പം വിദീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിജയത്തിലേക്ക് ഉരുണ്ട ചക്രങ്ങൾ
മിസ് ഡെഫ് ഇന്ത്യ 2019 വിജയിയായപ്പോൾ വിദിഷ ആദ്യം സമീപിച്ചത് പാരാലിന്പ്യൻ ദീപ മാലിക്കും മകൾ ദേവിക മാലിക്കും ചേർന്നു നടത്തുന്ന വീലിംഗ് ഹാപ്പിനസ് ഫൗണ്ടേഷനെയാണ്. അന്നു മുതൽ ഈ നിമിഷം വരെയും ദീപയാണ് തന്നെ കൃത്യമായ പാതയിലൂടെ കൈ പിടിച്ചു നടത്തുന്നതെന്ന് വിദിഷ പറയുന്നു. 1998ലെ നേവി ക്വീൻ പട്ടം സ്വന്തമാക്കിയ ആളാണ് ദീപ. അതുകൊണ്ട ുതന്നെ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് ഇത്രയുംപ്രധാനപ്പെട്ട ഒരു മത്സരത്തിന് ഒരുങ്ങുന്പോൾ നടത്തേണ്ട ത് എന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ട ായിരുന്നു.
2013-14 കാലയളവിൽ ഞാനും ദീപയും ഒരേ പരിശീലകനു കീഴിൽ ബോഡി കണ്ട ീഷണിംഗ് പരിശീലനം നേടിയിരുന്നു. പരസ്പരം മുൻകൂട്ടി പരിചയമുണ്ട ് എന്നത് ഞങ്ങൾക്കിടയിലെ കെമിസ്ട്രി കൃത്യമാക്കി. വീലിംഗ് ഹാപ്പിനെസ് ഫൗണ്ടേ ഷനിൽ നിന്ന് ലഭിച്ച ആത്മവിശ്വസവും പരിശീലനവുമാണ് വിദിഷയെ വിജയത്തിലേക്ക് നയിച്ചത്. ജൂലൈ 22ന് സൗത്ത്ആഫ്രിക്കയിലാണ് മിസ് ഡഫ് വേൾഡ് 2019 നടന്നത്. ഫൈനലിൽ 11 പേരാണുണ്ട ായിരുന്നത്.
അവരെയെല്ലാം പിന്തള്ളിയാണ് വിദിഷ കിരീടം ചൂടിയത്. തന്റെ വിജയത്തിന്റെ എല്ല ക്രെഡിറ്റും അമ്മയ്ക്കാണെന്നാണ് വിദിഷയുടെ പക്ഷം. എന്റെ വിജയം കാണണമെന്ന് ഈ ലോകത്തിൽ ഏറ്റവുമധികം ആഗ്രഹിച്ചത് അമ്മയാണ്- വിദീഷ പറയുന്നു.
പഠനത്തെ പ്രണയിച്ച പെണ്കുട്ടി
പഠിക്കാനുള്ള എന്റെ താത്പര്യവും കഠിനപ്രയത്നവുമാണ് എന്റെ വിജയത്തിന്റെ രഹസ്യം. പഠനത്തോളം ഞാൻ മറ്റൊന്നിനേയും സ്നേഹിക്കുന്നില്ല എന്നു പറയുന്നതാവും ശരി. മാത്രമല്ല കായിക രംഗത്തു നിന്നു ഞാൻ നേടിയ അറിവുകളും എന്നെ വിജയത്തിലേക്കു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദിഷ വിജയ രഹസ്യത്തെക്കുറിച്ച് പറയുന്നു.
മികച്ച ടെന്നിസ് കളിക്കാരി കൂടിയായ നിഷ്ത ഡഫ് ഒളിന്പിക്സിൽ പങ്കെടുത്തിട്ടുണ്ട ്. ടെന്നീസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. നടുവിന് പരിക്കേറ്റതിനെത്തുടർന്ന് ടെന്നീസ് കളി തത്കാലം ഉപക്ഷിച്ചിരിക്കുകയാണ്. ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷനിലെ വിദ്യാർഥിനിയാണ് വിദിഷ.
വേദിയിൽ ‘താണ്ഡവം’
വ്യക്തിപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള റൗണ്ട ിൽ ‘താണ്ഡവ’മാണ് വിദിഷ തെരഞ്ഞെടുത്തത്. നൃത്തം താനെന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒന്നാണെന്ന് അവർ കുറിക്കുന്നു. താളവും ഗാനവും വ്യക്തമായി കേൾക്കാൻ സാധിക്കുമായിരുന്നില്ലെങ്കിലും എനിക്ക് നൃത്തം ചെയ്യുന്നത് വളരെയേറെ താല്പര്യമുള്ള ഒന്നായിരുന്നു. നൃത്തം ചെയ്യാൻ ഹൃദയത്തിലും ആത്മാവിലും ഒരു തീക്കനൽ വേണം.
ആത്മാവിനുള്ളിൽ സംഗീതം വേണം. വിദിഷ ട്വിറ്ററിൽ കുറിച്ചു. ബോളിവുഡ് സിനിമകൾ കാണുന്നത് വിദിഷയുടെ ഹോബിയായിരുന്നു. വെറുതെ സിനിമ കാണുകയല്ല. സിനിമയിലേതുപോലെ ഡാൻസ് ചെയ്തു പരിശീലിക്കുമായിരുന്നു. നൃത്തം വേഗത്തിൽ പഠിക്കാൻ തന്നെ സഹായിച്ചത് ബോളിവുഡ് സിനിമകളാണെന്ന് വിദിഷ സമ്മതിക്കുന്നു. യോഗയും നീന്തലുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് തുറന്നു പറയുന്നു വിദിഷ.
വിദീഷയുടെ വിജയം വലുതാണ്. പക്ഷെ ആ വിജയത്തിന് അർഹിക്കുന്ന പ്രധാന്യം മാത്രം ലഭിച്ചില്ല. വിദീഷ പറയാറുള്ളതുപോലെ കേൾവിയില്ലാത്തവർ അഭിമുഖികരിക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധികളെയാണ്.
മിസ് വേൾഡ് കിരീടമോ മിസ് യൂണിവേഴ്സായോ തെരഞ്ഞെടുക്കപ്പെടാത്തതിനാൽ വിദീഷയുടെ വിജയം ചെറിയ വാർത്തകളിൽ ഒതുങ്ങി. വിദിഷയുടെ ലക്ഷ്യങ്ങൾ അവസാനിക്കുന്നില്ല. ഇൻസ്റ്റഗ്രമിലെ വിദിഷയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ് :- ‘Miles to go before I sleep’